എൻഡോസൾഫാൻ: സൗജന്യ ചികിത്സയും മരുന്നും നിർത്തരുതെന്ന് ആവശ്യപ്പെട്ട് ധർണ

endosulfan-protest-kasargod
എൻഡോസൾഫാൻ ദുരിതബാധിതരുടെ സൗജന്യ ചികിത്സയും മരുന്നും നിർത്തരുതെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആർഡി ഓഫിസിലേക്ക് നടത്തിയ ജനകീയ മാർച്ച് ഡോ.അജയ്കുമാർ കോടോത്ത് ഉദ്ഘാടനം ചെയ്യുന്നു.
SHARE

കാഞ്ഞങ്ങാട് ∙എൻഡോസൾഫാൻ ദുരിതബാധിതരുടെ സൗജന്യ ചികിത്സയും മരുന്നും നിർത്തരുതെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആർഡി ഓഫിസിലേക്ക് ജനകീയ മാർച്ച് നടത്തി. ഡോ. അജയ്കുമാർ കോടോത്ത് ഉദ്ഘാടനം ചെയ്തു. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ഇടതുപക്ഷ സർക്കാർ അശരണരുടെ കണ്ണീരൊപ്പുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. പകരം അവരെ തെരുവിലേക്ക് ഇറക്കുന്ന സമീപനമല്ല സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുനീസ അമ്പലത്തറ, രാജൻ കയ്യൂർ, ശിവകുമാർ എൻമകജെ, പവിത്രൻ തോയമ്മൽ, ഫറീന കോട്ടപ്പുറം, പി.യു.കുഞ്ഞിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഈ സാമ്പത്തിക വർഷം കഴിയുന്നതോടെ സർക്കാരിൽ നിന്നുള്ള സൗജന്യ ചികിത്സയും മരുന്നും മുടങ്ങുമെന്ന ആശങ്കയിലാണ് ദുരിത ബാധിതരും കുടുംബങ്ങളും. 

ദേശീയാരോഗ്യ ദൗത്യം വഴിയാണ് നേരത്തെ മരുന്നും ചികിത്സയും നൽകിയിരുന്നത്. എന്നാൽ 2022 മുതൽ ദുരിത ബാധിതർക്കുള്ള എൻഎച്ച്എം ഫണ്ട് മുടങ്ങി.  ചികിത്സ മുടങ്ങാതിരിക്കാൻ കാസർകോട് വികസന പാക്കേജിൽ നിന്നു 4.17 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ധനവകുപ്പിന്റെ അനുമതി കിട്ടിയിട്ടില്ല. ഈ മാസം 31ന് മുൻപായി അനുമതി കിട്ടിയില്ലെങ്കിൽ ഈ തുക നഷ്ടമാകും. ജില്ലയിലെ നീതി മെഡിക്കൽ സ്റ്റോറുകൾക്കു പണം കുടിശിക ആയതോടെ പലരും മരുന്നു വിതരണം നിർത്തി. 25 ലക്ഷത്തോളം ഇവർക്ക് നൽകാനുണ്ട്. ആശുപത്രികൾക്കും ലക്ഷങ്ങൾ കുടിശികയാണ്. ഇതോടെയാണ് ദുരിതബാധിതർ സമര രംഗത്തേക്ക് വീണ്ടും തിരിഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA