ADVERTISEMENT

മത്സ്യ തൊഴിലാളികൾക്ക് കടാശ്വാസം: 2.5 ലക്ഷം അനുവദിച്ചു :കാസർകോട് ∙ മത്സ്യത്തൊഴിലാളികൾ എടുത്ത വായ്പകൾക്ക് കടാശ്വാസം അനുവദിച്ച് സർക്കാരിന്റെ നവംബർ അഞ്ചിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ നിന്നു മത്സ്യത്തൊഴിലാളികളായ 7 ഗുണഭോക്താക്കൾക്കു 2,59,728 രൂപ അനുവദിച്ചു. ഗുണഭോക്താക്കളുടെ പേരും വിലാസവും നോട്ടിസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുന്നതിനു ബന്ധപ്പെട്ട സഹകരണ ബാങ്കുകൾക്ക് നിർദേശം നൽകിയതായും അത് ഗുണഭോക്താക്കൾക്ക് പരിശോധിച്ച് ഉറപ്പുവരുത്താമെന്നും കാസർകോട് സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ (ജനറൽ) അറിയിച്ചു.

ഐടിഐയിൽ ഹ്രസ്വകാല കോഴ്സുകൾ

കയ്യൂർ ∙ ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. ഐടിഐയിൽ കേന്ദ്ര സർക്കാർ അംഗീകൃത മെറ്റൽ ഇനേർട്ട് ഗ്യാസ് / മെറ്റൽ ആക്ടീവ് ഗ്യാസ് / ഗ്യാസ് മെറ്റൽ എആർസി വെൽഡർ (എംഐജി / എംഎജി / ജിഎംഎഡബ്ല്യു–എൻഎസ്ക്യുഎഫ് ലവൽ 4), ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് –എൻഎസ്ക്യുഎഫ് ലവൽ 3) എന്നീ ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. 28ന് അകം ഐടിഐ ഓഫിസിൽ അപേക്ഷ നൽകണം. 0467–2230980.

കുടുംബശ്രീ കോഴ്സ്

കാസർകോട് ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതി ഡിഡിയുജികെവൈ മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്‌സിന്  ജില്ലയിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പട്ടികവിഭാഗ, ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-27. മലപ്പുറം മഞ്ചേരിയിലാണു പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. 9072668543.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com