ഗതാഗതനിയന്ത്രണം ഇന്നു മുതൽ; നീലേശ്വരം ∙ കിഫ്ബിയിൽ ഉൾപെടുത്തി നിർമിക്കുന്ന കിളിയളം പാലത്തിന്റെ പണി തുടങ്ങിയതിനാൽ ഇന്നു മുതൽ കിളിയളത്തു നിന്നു വരഞ്ഞൂരിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾക്കു നിയന്ത്രണം. കൊല്ലംപാറയിൽ നിന്നു കിളിയളം വഴി വരഞ്ഞൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കൊല്ലംപാറ– ബിരിക്കുളം– ജില്ലാ പഞ്ചായത്ത് റോഡ് വഴി മേലാഞ്ചേരിയിലൂടെ വരഞ്ഞൂരിലേക്കും തിരിച്ചും പ്രവേശിക്കണം. വരഞ്ഞൂരിൽ നിന്നു കിളിയളം വഴി കൊല്ലംപാറയിലേക്കു പോകേണ്ട വാഹനങ്ങൾ വരഞ്ഞൂർ ചാങ്ങാട് നിന്നു തരിമ്പ വഴി കൂവാറ്റി ഭാഗത്തേക്കും ചാമക്കുഴി തട്ടിലേക്കും തിരിച്ചും പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
സൗജന്യ കണ്ണ് പരിശോധന ക്യാംപ്
കാഞ്ഞങ്ങാട് ∙ ഡ്രൈവർമാർക്കായി സൗജന്യ കണ്ണ് പരിശോധന ക്യാംപും മരുന്ന് വിതരണവും നാളെ കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളിൽ നടക്കും. റോട്ടറി കാഞ്ഞങ്ങാട്, ഹൊസ്ദുർഗ് ജനമൈത്രി പൊലീസ്, കാഞ്ഞങ്ങാട് പ്രസ് ഫോറം, വിനോദ്സ് ഐ കെയർ സെന്റർ,ത്രേസ്യാമ്മാസ് ഐ ഹോസ്പിറ്റൽ എന്നിവ ചേർന്നാണ് ക്യാംപ് നടത്തുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ഫോൺ: 9447470531, 9847327405.