കൗതുകക്കാഴ്ചകളുമായി രാവണീശ്വരം സ്കൂളിൽ വർണക്കൂടാരം

   രാവണീശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം സ്റ്റാർസ്  പ്രീ സ്കൂൾ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ  ഉദ്യാനത്തിലെ കാഴ്ചകൾ.
രാവണീശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പ്രീ സ്കൂൾ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഉദ്യാനത്തിലെ കാഴ്ചകൾ.
SHARE

പെരിയ ∙ കൗതുകക്കാഴ്ചകളും പുത്തൻ അറിവിടങ്ങളുമായി രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ സ്കൂൾ വർണ്ണക്കൂടാരമൊരുങ്ങി. കുട്ടികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യമൊരുക്കുന്ന ഒട്ടേറെ പഠനമൂലകളാണ് തയാറായിരിക്കുന്നത്. സമഗ്ര ശിക്ഷ കേരള നൽകിയ 10 ലക്ഷം രൂപയോടൊപ്പം വിദ്യാലയ വികസന സമിതി സ്വരൂപിച്ച തുകയും ചേർത്താണ് മാതൃകാ പ്രീ സ്കൂൾ ഒരുക്കിയിരിക്കുന്നത്.

പഞ്ചേന്ദ്രീയാനുഭവത്തെ സാധുകരിക്കുന്ന ശാസ്ത്രയിടം, സാങ്കേതിക ഉപകരണങ്ങളുടെ കൈകാര്യത്തിനായി ഇ-ഇടം , നിർമാണത്തിനും പ്രദർശനത്തിനുമായി നിർമാണയിടം, കരകൗശലയിടം, സ്വതന്ത്ര രചനയ്ക്കായി വരയിടം,  തീം അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾ, ശിശു സൗഹൃദ ഫർണിച്ചർ, മാറ്റ് തുടങ്ങിയവ രാവണീശ്വരം പ്രീ സ്കൂളിലെ പുത്തൻ കാഴ്ചകളാണ്.പ്രകൃതി പ്രതിഭാസങ്ങളെ അടുത്തറിയാനും തൊട്ടറിയാനും കഴിയുന്ന വിധത്തിലാണ് മുറ്റത്തെ ഹരിതോദ്യാനം. കാടിന്റെ മാതൃകയിലുള്ള ഗുഹാ പ്രവേശനകവാടം, അരുവി, പാറക്കെട്ട്, കൈവരിപ്പാലം, തോണി, ജല ജീവികൾ എന്നിവ കൊണ്ട് സമ്പന്നമാണിവിടം. 

പാട്ട്‌, അഭിനയം, കഥ തുടങ്ങിയവയിലൂടെ കടന്ന് പോയി സ്വതന്ത്ര ഭാഷാർജനം സാധ്യമാക്കുന്ന ഭാഷായിടം, പ്രാഗ് ഗണിതാനുഭവങ്ങളിലൂടെ ഗണിതാവബോധം രൂപപ്പെടുന്ന ഗണിത ഇടം, താളബോധവും സംഗീതാഭിരുചിയും ജനിപ്പിക്കുന്ന ആട്ടവും പാട്ടും ഇടം, ചമഞ്ഞുകളി, നാടകം, റോൾ പ്ലേ , ഏകാഭിനയം  തുടങ്ങിയ സങ്കേതങ്ങളിലൂടെ ആവിഷ്കാരതലത്തെ ഉയർത്തുന്ന കുഞ്ഞരങ്ങ് തുടങ്ങിയവ ഇടങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

ആഹ്ലാദകരമായ പഠനാനുഭവവും ഇതുവഴി ശേഷി വികാസവും ഉറപ്പ് വരുത്തുക എന്നതാണ് സമഗ്ര ശിക്ഷ കേരളയിലൂടെ നടപ്പാക്കുന്ന സ്റ്റാർസ് പ്രീ സ്കൂളിന്റെ പ്രത്യേകത. ബേക്കൽ ബിആർസിയുടെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത പദ്ധതി പൂർത്തിയാക്കിയത്  പ്രമോദ് രാവണീശ്വരവും നിതിൻ വാരിക്കാട്ടും  ചേർന്നാണ്.

1 ന് 3 ന്   നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പ്രീ സ്കൂൾ ഉദ്ഘാടനം ചെയ്യും. എംഎൽ‌എയുടെ ആസ്തി വികസന ഫണ്ട് പെയോഗിച്ച് സ്കൂളിനായി നിർമിച്ച അസംബ്ലി ഹാളിന്റെ  ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ  എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS