പോക്സോ കേസിൽ മദ്രസ മുൻ അധ്യാപകന് തടവും പിഴയും

kannur-prison
SHARE

കാസർകോട് ∙ 10, 11 വയസ്സുള്ള ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ മുൻ അധ്യാപകന് 53 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും. കർണാടക വിട്ള പട്നൂരിലെ അബ്ദുൽ ഹനീഫ മദനി (44)ക്കാണ് കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജി എ.മനോജ്  വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ മൂന്നര വർഷം കൂടി തടവ് അനുഭവിക്കണം.പുല്ലൂർ  ഉദയനഗറിൽ 2016ൽ പല ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്നതിന് അമ്പലത്തറ പൊലീസ് ചാർജ് ചെയ്ത കേസിലാണ് ശിക്ഷ. എസ്ഐ ആയിരുന്ന കെ.വി.ശശീന്ദ്രനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതി സമാനമായ മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ചു വരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. പിഴ തുക പീഡനത്തിനിരയായ കുട്ടികൾക്ക് നൽകാനും കോടതി നിർദേശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS