ഉളിയത്തടുക്ക ∙ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ കേരളത്തിലെ റവന്യു വകുപ്പിന്റെ പ്രവർത്തനം മുഴുവൻ സ്മാർട്ടാക്കുക എന്നതാണ് ലക്ഷ്യംവയ്ക്കുന്നതെന്നു മന്ത്രി കെ.രാജൻ. കുഡ്‌ലു സ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ വില്ലേജ് ഓഫിസുകൾ മുതൽ സെക്രട്ടേറിയറ്റിലെ റവന്യു കേന്ദ്രം വരെയുള്ള വകുപ്പിന്റെ എല്ലാ ഓഫിസുകളും ഒരേസമയം ഡിജിറ്റലൈസ് ചെയ്യുകയെന്ന ലക്ഷ്യത്തിന് പിന്നാലെയാണ് വകുപ്പെന്നും അത് യാഥാർഥ്യമാകുന്നതോടെ മുഴുവൻ ഓഫിസുകളും സ്മാർട്ട് ആകുന്ന സംസ്ഥാനത്തെ ആദ്യ വകുപ്പായി റവന്യു മാറുമെന്നും മന്ത്രി പറഞ്ഞു.
എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. മധൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ, എഡിഎം എ.കെ.രമേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, പഞ്ചായത്ത് അംഗം സി.എം.ബഷീർ പുളിക്കൂർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.രവീന്ദ്രൻ, കെ.സുനിൽകുമാർ, പ്രമീള മജൽ, സിദ്ദീഖ് ചേരങ്കൈ, അനന്തൻ നമ്പ്യാർ, ഉബൈദുല്ല കടവത്ത്, തമ്പാൻ നായർ, നാഷനൽ അബ്ദുല്ല, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, ഡപ്യൂട്ടി കലക്ടർ (എൽആർ) ജഗി പോൾ എന്നിവർ പ്രസംഗിച്ചു.
ചെർക്കള∙ പാടി വില്ലേജ് ഓഫിസിന് പുതിയതായി പണികഴിപ്പിച്ച സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. കാസർകോട് തഹസിൽദാർ സാദിഖ് ബാഷ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, പഞ്ചായത്ത് അംഗം അൻസീഫ അർഷാദ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സി.വി.കൃഷ്ണൻ, കെ.പ്രകാശ്, കെ.ഇസ്മായിൽ, കെ.അബ്ദുല്ലക്കുഞ്ഞി, ജയചന്ദ്ര, ബി.അബ്ദുൽ ഗഫൂർ, അബ്ദുൽ റഹ്‌മാൻ ബാങ്കോട്, സുബൈർ പടുപ്പ്, ഷാഫി സന്തോഷ് നഗർ, അഹമ്മദലി കുമ്പള, രതീഷ് പുതിയ പുരയിൽ, കാസർകോട് ആർഡിഒ അതുൽ എസ് നാഥ് എന്നിവർ പ്രസംഗിച്ചു.

സ്വർഗ ∙ പഡ്രെ സമാർട് വില്ലേജ് ഓഫിസ് കെട്ടിടം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.എ.കെ.എം.അഷ്റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.ജില്ലാ കലക്ടർ ബണ്ഡാരി സ്വാഗത് രൺവീർചന്ദ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന,എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര,ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബട്ടുഷെട്ടി,പഞ്ചായത്ത് അംഗം എം.രാമചന്ദ്ര, പി,മഞ്ചുനാഥ്,ചന്ദ്രാവതി,പുരുഷോത്തമനായക്ക്, ഉദയരാജൻ,പത്തടുക്ക ഗണപതിഭട്ട്,ആർഡിഒ അതുൽ. എസ്.നാഥ്,വാർഡ് അംഗം നരസിംഹ പൂജാരി,ഇന്ദിര,ഉഷാകുമാരി,മഞ്ചേശ്വരം തഹസിൽദാർ രവീന്ദ്ര എന്നിവർ പ്രസംഗിച്ചു.