തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുഴ ശുചീകരിച്ചു

പടന്ന പഞ്ചായത്തിലെ ഓരി കിഴക്കുപുറം പുഴ ശുചീകരിക്കുന്നു.
SHARE

തൃക്കരിപ്പൂർ ∙ പടന്ന പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള ഓരി കിഴക്ക്പുറം പുഴ മണ്ണ് നീക്കം ചെയ്ത് ശുചീകരിച്ചു. മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചീകരിച്ചത്. ശുദ്ധജലക്ഷാമം പരിഹരിക്കാനും ജലസംരക്ഷണത്തിനും ഉതകുന്ന തരത്തിലാണ് ശുചീകരണ പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.പി.ഗീത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം യു.കെ.മുഷ്താഖ്,  കെ.സലീജ, എഡിഎസ് വൈസ് ചെയർപഴ്‌സൺ കെ.കെ.സുഷമ, പി.ലീല, പി.ജാൻസി എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS