വേനൽ മഴ: സംസ്ഥാനത്ത് ഏറ്റവും കുറവ് കാസർകോട്ട്; കേരളത്തിൽ ഇത്തവണ 34 ശതമാനം കുറവ്

HIGHLIGHTS
  • ജില്ലയിലെ ശരാശരി വേനൽ മഴയെക്കാൾ 71 % കുറവ്
local-rain-weather
SHARE

കാസർകോട് ∙ മാർച്ച് മുതൽ മേയ് വരെയുള്ള വേനൽ മഴ അവസാനിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് കാസർകോട് ജില്ലയിൽ. മഴ കൂടുതൽ ലഭിച്ച പ്രദേശങ്ങളുടെ പട്ടികയിൽ വടക്കൻ മലബാറിലെ മലയോര മേഖലകൾ പോലുമില്ല. മധ്യ – തെക്കൻ ജില്ലകളിൽ വേനൽ മഴ കഴിഞ്ഞ ദിവസങ്ങളിലും തകർത്തു പെയ്യുമ്പോൾ കാർമേഘങ്ങളുടെ താഴെ കനത്ത ചൂടിൽ വെന്തുരുകുകയായിരുന്നു വടക്കൻ മലബാർ. കാസർകോട് ശരാശരി 263.1 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വേനലിൽ ലഭിച്ചത് 76 മില്ലിമീറ്റർ മാത്രം. സാധാരണ ലഭിക്കേണ്ട മഴയുടെ 29 % മാത്രമാണ് ഇക്കുറി ലഭിച്ചത്. ഇപ്പോഴും ജില്ലയിലെ പല മേഖലകളിലും കുടിവെള്ള പ്രശ്നം തുടരുന്നുണ്ട്. കണ്ണൂർ ജില്ലയിൽ 117.2 മില്ലിമീറ്റർ മാത്രവുമാണു ലഭിച്ചത്. 

വേനൽ മഴ കേരളത്തിൽ ഇത്തവണ 34% കുറവ്

പത്തനംതിട്ടയിൽ മാത്രമാണ് വേനൽമഴ ഇത്തവണ സാധാരണ തോതിൽ ലഭിച്ചത്. 3 ജില്ലകളിൽ മഴയുടെ അളവ് 60 ശതമാനത്തിലേറെ കുറഞ്ഞു. സംസ്ഥാന തലത്തിൽ 359.1 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് 236.4 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. 34 % കുറവ്. പത്തനംതിട്ട ജില്ലയിൽ മഴയുടെ അളവിൽ 6 % വർധനയുണ്ട്. കാസർകോട് 71 %, മലപ്പുറം 61 %, കോഴിക്കോട് 60 %, കണ്ണൂർ 55 % , തൃശൂർ 55 % എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ മഴക്കുറവ്. 558.4 മില്ലിമീറ്റർ മഴ ലഭിച്ച പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ, കോട്ടയത്ത് 343.7 മില്ലിമീറ്ററും.

ഈ മാസം 10 വര ശുദ്ധജല വിതരണം

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഈ മാസം 10 വരെ ശുദ്ധജലവിതരണം നടത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ കെ. ഇമ്പശേഖർ ഉത്തരവിട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തനത് / വികസന ഫണ്ടിൽ നിന്ന് കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ  ശുദ്ധജല വിതരണത്തിന് കലക്ടർ അനുമതി നൽകിയത്. നേരത്തേ മേയ് 31 വരെയായിരുന്നു ശുദ്ധജല വിതരണത്തിന് അനുമതി നൽകിയിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS