മാന്യ (കാസർകോട്) ∙ മിനി ലോറിയിടിച്ച് 3 വയസ്സുകാരൻ മരിച്ചു. വിദ്യാനഗർ കല്ലക്കട്ടയിലെ സയ്യിദലവിയുടെയും ആയിഷയുടെയും മകൻ മുഹമ്മദ് ജലാലാണു മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ വീടിനടുത്തായിരുന്നു അപകടം. വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുട്ടി റോഡിലേക്കു കയറിയപ്പോൾ കോഴിത്തീറ്റയുമായി പോകുകയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ. സഹോദരി: ഫാത്തിമത്ത് ഇസ.