ADVERTISEMENT

താൽക്കാലിക ഫെസിലിറ്റേറ്റർ നിയമനം: കാസർകോട് ∙ ജില്ലയിൽ ആയംപാറ-കാലിയടുക്കം(പുല്ലൂർ-പെരിയ), എടമുണ്ട(പുല്ലൂർ-പെരിയ), അമ്പിലാടി(ബേഡഡുക്ക), വെള്ളാല(കുറ്റിക്കോൽ), ചുഴിപ്പ്(കുറ്റിക്കോൽ), കൂട്ടം(കുറ്റിക്കോൽ), കടുവനത്തൊട്ടി (കുറ്റിക്കോൽ), മാവിനക്കട്ട(കുമ്പള), കുണ്ടേന- കുണ്ടേൻവയൽ(മടിക്കൈ), ദേവരക്കരെ(ബദിയടുക്ക), കത്തിരിക്കൊടി(വോർക്കാടി), ചെമ്പക്കാട്(ബേഡഡുക്ക), പള്ളഞ്ചി(ബേഡഡുക്ക), കളക്കര(കുറ്റിക്കോൽ), പിലികുട്‌ലു (ചെങ്കള), വെള്ളന്തട്ട(അജാനൂർ) പട്ടികവർഗ കോളനികളിൽ പ്രവർത്തിക്കുന്ന സാമൂഹിക പഠനമുറിയിലേക്ക് താൽക്കാലിക ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഡിഗ്രി, ബിഎഡ് യോഗ്യതയുള്ള, പഠനമുറി പ്രവർത്തിക്കുന്ന കോളനിയിലെയും സമീപ പ്രദേശങ്ങളിലെയും പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 35നും മധ്യേ. കൂടിക്കാഴ്ച 8ന് 10നു ജില്ലാ ട്രൈബൽ ഡവലപ്‌മെന്റ് ഓഫിസിൽ. 04994–255466.

സാമ്പത്തിക സഹായം നൽകും

കാസർകോട് ∙ ജില്ലയിലെ കാവുകളെ സംരക്ഷിച്ച് പരിപാലിച്ചു വരുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന് സംസ്ഥാന വനം - വന്യ ജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവ വൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുള്ള കർമ പദ്ധതികൾക്കാണു ധനസഹായം നൽകുന്നത്. അപേക്ഷകൾ ജൂലൈ 31ന് അകം വിദ്യാനഗർ ഉദയഗിരിയിലെ സാമൂഹിക വനവൽക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫിസിൽ ലഭിക്കണം. അപേക്ഷാഫോമിനും വിവരങ്ങൾക്കും ഉദയഗിരിയിലെ സാമൂഹിക വനവൽക്കരണ വിഭാഗം ഓഫിസിലോ കാസർകോട്, ഹൊസ്ദുർഗ് സാമൂഹിക വനവൽക്കരണ റേഞ്ചുകളിലോ നേരിട്ട് ബന്ധപ്പെടാം. അപേക്ഷാഫോം വനം വകുപ്പിന്റെ വെബ്‌സൈറ്റായ www.forest.kerala.gov.inലും ലഭിക്കും. 04994–255234.

പിഎം കിസാൻ പദ്ധതി

കാസർകോട് ∙ പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യം തുടർന്നു ലഭിക്കുന്നതിനായി 10നകം പദ്ധതി ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. അടുത്തുള്ള തപാൽ ഓഫിസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ ആരംഭിക്കുന്നതിനു കർഷകൻ ആധാർ കാർഡും മൊബൈൽ ഫോണുമായി അടുത്തുള്ള തപാൽ ഓഫിസിൽ എത്തണം. വിവരങ്ങൾ അടുത്തുള്ള കൃഷിഭവനിൽ ലഭിക്കും. 0471–2304022, ടോൾ ഫ്രീ: 18004251161.

അധ്യാപകർ 

രാജപുരം ∙ ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. അഭിമുഖം 5ന് 10.30ന്.

കാഞ്ഞങ്ങാട് ∙ ബല്ല ഈസ്റ്റ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ് അധ്യാപകരുടെയും എൽപി, യുപി അധ്യാപകരുടെയും ഒഴിവ്. കൂടിക്കാഴ്ച 5ന് 10ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com