ADVERTISEMENT
പരപ്പ∙ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് സിസിടിവി ക്യാമറ തിരിച്ചുവച്ച ശേഷമാണ്  പണം അപഹരിച്ചത്. പണം മാത്രമേ മോഷണം പോയിട്ടുള്ളൂ. സിഎച്ച്എ സൂപ്പർമാർക്കറ്റ്, മഹാലക്ഷ്മി ട്രേഡേഴ്സ്, നാഷണൽ ഹാർഡ്‌വെയേഴ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. 3 ഷോപ്പുകളിൽ നിന്നുമായി 5200 രൂപയോളം മോഷണം പോയതായി വ്യാപാരികൾ പറഞ്ഞു.  സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com