കാസർകോട്∙ ശുദ്ധജലത്തിനും ജീവവായുവിനായി ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വർധിക്കുകയാണെന്ന് മുസ്‍ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ രണ്ടത്താണി പറഞ്ഞു. തെറ്റായ പ്രവർത്തനങ്ങൾ മൂലം പരിസ്ഥിതിക്ക് സംഭവിച്ച ആഘാതം താങ്ങാവുന്നതിലും അപ്പുറമാണ്. പരിസ്ഥിതി പ്രവർത്തനത്തിന്റെ പ്രാധാന്യം സ്വയം ഏറ്റെടുത്ത് മരങ്ങൾ നട്ടും പരിസരം ശൂചീകരിച്ചും ജലസംരക്ഷണ പ്രവർത്തനങ്ങളടക്കം സാധ്യമാവുന്ന എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‍ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മനാട് പഞ്ചായത്തിലെ ചെമ്പിരിക്കയിൽ കല്ലട്ര മാഹിൻ ഹാജിയുടെ ഒരേക്കർ സ്ഥലത്ത് ഹരിതവനം നിർമിക്കുന്ന സ്ഥലത്ത് ഫലവൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ, സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, വി.കെ.പി.ഹമീദലി, പി.എം.മുനീർ ഹാജി, കെ.ഇ.എ ബക്കർ, എ.എം. കടവത്ത്, എൻ.എ. ഖാലിദ്, അബ്ദുൽ റഹ്മാൻ വൺ ഫോർ, എ.ജി.സി. ബഷീർ, എം.അബ്ബാസ്, ടി.സി.എ. റഹ്മാൻ, കെ.അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, കെ.ബി.മുഹമ്മദ് കുഞ്ഞി, അഷറഫ് എടനീർ, സി.കെ.റഹ്മത്തുല്ല, അസീസ് കളത്തൂർ, സഹീർ ആസിഫ്, ഷരീഫ് കൊടവഞ്ചി, അബദുല്ല കുഞ്ഞി കീഴൂർ,അബൂബക്കർ എതിർത്തോട്, മുഹമ്മദ് കുഞ്ഞി പെരുമ്പള, കെ.എം.അബ്ദുൽ ഖാദർ , സി.എച്ച്. മുഹമ്മദ്, അൻവർ കോളിയടുക്കം, ഹനീഫ് കട്ടക്കാൽ, അബൂബക്കർ കടാങ്കോട്, അബ്ദുൽ റഹ്മാൻ, കെ.വി.ടി നസീർ ,ടി.എ.അസീസ് ,ഇല്യാസ് കട്ടക്കാൽ എന്നിവർ പ്രസംഗിച്ചു.