ADVERTISEMENT

പാലക്കുന്ന് ∙എയ്ഡഡ് സ്കൂൾ അധ്യാപക നിയമന അംഗീകാരം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ടിഎ ബേക്കൽ ഉപജില്ലാ കമ്മിറ്റി എഇഒ ഓഫിസിന് മുൻപിൽ ധർണ നടത്തി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.സതി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ലളിത, ടി.വിഷ്ണു നമ്പൂതിരി, എം.രമേശൻ,  ടി.ശൈലജ, കെ.വി.പ്രവീണ, ഉപജില്ലാ സെക്രട്ടറി പി.കുഞ്ഞിരാമൻ, ടി.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.

മഞ്ചേശ്വരത്ത് നടത്തിയ സമരം സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ.ലസിത ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് ബെന്നി അധ്യക്ഷത വഹിച്ചു. എൻ.രവീന്ദ്ര, ജില്ലാ പ്രസിഡന്റ് യു.ശ്യാം ഭട്ട്, സി.എച്ച്.വിജയ, വിജയകുമാ൪, അഷ്റഫ്, ജിജേഷ്, അശ്വിൻ, മനോജ്, വീണ പയസ്, സുവ൪ണ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com