ADVERTISEMENT

കാസർകോട്∙ യോഗാദിനത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലുമായി വിവിധ പരിപാടികൾ നടത്തി.

പാലക്കുന്ന് ∙ അംബിക ഇംഗ്ലിഷ് മീഡിയം സ്കൂളിൽ യോഗ പരിശീലന ക്ലാസ് നടത്തി. 5 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ പരിശീലനത്തിൽ പങ്കാളികളായി. താജ് റിസോർട്ട് യോഗാ ട്രെയിനർ സുധീപ് ഭാസ്കർ പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ, പ്രിൻസിപ്പൽ എ.ദിനേശൻ, താജ് എച്ച്ആർ കോഓർഡിനേറ്റർ ജയ കൃഷ്ണൻ, സ്വപ്ന മനോജ് എന്നിവർ പ്രസംഗിച്ചു.

മൊഗ്രാൽ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളും മൊഗ്രാൽ ഗവ. യുനാനി മെഡിക്കൽ സെന്ററും ചേർന്ന് യോഗാദിനം ആചരിച്ചു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, എസ്എംസി ചെയർമാൻ ഹാദി തങ്ങൾ, എംപിടിഎ പ്രസിഡന്റ് നജ്മുന്നിസ, യുനാനി മെഡിക്കൽ ഓഫിസർ ഡോ. സക്കീർ അലി, പ്രധാനാധ്യാപിക പി.എ.ഷമീമ, സ്റ്റാഫ് സെക്രട്ടറി വി.മോഹനൻ എന്നിവർ പ്രസംഗിച്ചു. ജൂനിയർ റെഡ്ക്രോസ് വൊളന്റിയർമാരുടെ യോഗ പ്രദർശനവും യോഗ മ്യൂസിക്കൽ ഡാൻസും സംഘടിപ്പിച്ചു. യൂനാനി മെഡിക്കൽ സെന്റർ യോഗ ഇൻസ്ട്രക്ടർ വി.എൻ.രാഹുൽ യോഗ പ്രദർശനത്തിന് നേതൃത്വം നൽകി.

കാസർകോട് ∙ ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ യോഗാദിനവും ലോക സംഗീത ദിനവും ആചരിച്ചു. സംഗീതത്തിലൂടെ യോഗാഭ്യാസം ചെയ്തത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. പ്രധാനാധ്യാപിക പി.സവിത ഉദ്ഘാടനം ചെയ്തു. എസ്.രാധാലക്ഷ്മി അധ്യക്ഷത വഹിച്ചു. എസ്.ഷജിത്ത് ലാൽ, ഐ.സിയാദ്, എം.അബ്ദുൽ റഹ്മാൻ, എ.പവിത്രൻ, കെ.വി.അനീഷ്, കെ.എ.പ്രീത എന്നിവർ പ്രസംഗിച്ചു. കായികാധ്യാപകൻ കെ.സൂര്യനാരായണ ഭട്ട്, സംഗീത അധ്യാപിക ടി.പി.അപർണ എന്നിവർ നേതൃത്വം നൽകി.

കാസർകോട് ∙ ചിന്മയ വിദ്യാലയത്തിൽ യോഗാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പതഞ്ജലി യോഗ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സെനിത്ത്കുമാർ, ചിന്മയ മിഷൻ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, യോഗാധ്യാപകൻ ശിവരായ ഭട്ട്,  പ്രിൻസിപ്പൽ കെ.സി.സുനിൽ കുമാർ, വൈസ് പ്രിൻസിപ്പൽ ബി.പ്രശാന്ത്, പ്രധാനാധ്യാപികമാരായ എസ്.ആർ.പൂർണിമ, സിന്ധു ശശീന്ദ്രൻ, അക്കാദമിക് കോഓർഡിനേറ്റർ കെ.പി.ഷീന, കെ.ശ്രീദേവി, ദിക്ഷിൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

മേൽപറമ്പ് ∙ ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യോഗ പ്രദർശനവും യോഗ പരിശീലനവും നടത്തി. പഞ്ചായത്ത് അംഗം അബ്ദുൽ കലാം സഅദുല്ല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഉഷ അധ്യക്ഷത വഹിച്ചു. നവീൻ കുമാർ, ഹസൻ കുട്ടി, സലാം, ഹാരിസ് ചളിയങ്കോട് എന്നിവർ പ്രസംഗിച്ചു. യോഗ പരിശീലക രാജിഷ പരിശീലന ക്ലാസിന് നേതൃത്വം നൽകി.

കാസർകോട് ∙ കണ്ണൂരിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഗവ. കോളജ് എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് യോഗാദിനാചരണം നടത്തി. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അനന്തപത്മനാഭൻ അധ്യക്ഷത വഹിച്ചു. ഡോ. ജി.കെ.സീമ,  സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഫീൽഡ് പബ്ലിസിറ്റി ഓഫിസർ ബിജു മാത്യു, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എസ്.ബാബുരാജൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സി.കെ.ആശാലത, എൻഎസ്എസ് സെക്രട്ടറി എ.വൈശാഖ് എന്നിവർ പ്രസംഗിച്ചു.

കാസർകോട് ∙ കലക്ടറേറ്റിൽ രാജ്യാന്തര യോഗ ദിനം ആചരിച്ചു. യോഗയിലൂടെ ആരോഗ്യപൂർണമായ ജീവിതം സാധ്യമാണെന്നും ശരീരത്തിന്റെ കരുത്തും വഴക്കവും ബാലൻസും വർധിപ്പിക്കാനും നിലനിൽക്കാനും യോഗ സഹായിക്കുന്നുവെന്നും കലക്ടർ കെ.ഇമ്പശേഖർ പറഞ്ഞു.  എഡിഎം കെ.നവീൻ ബാബു, യോഗ ‌ട്രെയ്നർ കെ.പി.രാജൻ, പ്രഭാകരൻ, പ്രസീത, ജെസിഐ പ്രസിഡന്റ് പത്മനാഭ ഷെട്ടി എന്നിവർ പ്രസംഗിച്ചു. കലക്ടറേറ്റ് യോഗ ഗ്രൂപ്പും ജെസിഐ കാസർകോട് ഹെറിറ്റേജ് സിറ്റി ചാപ്റ്ററും ചേർന്നാണ് യോഗാ ദിനം ആചരിച്ചത്.

വിദ്യാനഗറിലെ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ യോഗ ദിനം ആചരിച്ചു. കമ്യൂണിറ്റി സ്‌കിൽ പാർക്ക് സെന്റർ ഹെഡ് സുസ്മിത് എസ്. മോഹൻ, ലിങ്ക് ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഹരീഷ് കുമാർ, സെൻട്രൽ യൂണിവേഴ്സിറ്റിയിലെ എംഎസ്‌സി യോഗ തെറാപ്പി വിദ്യാർഥിനികളായ അമൃത സഹന, നീതു എന്നിവർ പ്രസംഗിച്ചു.

കുമ്പള ∙ നാഷനൽ സർവീസ് സ്‌കീം കുമ്പള ഐഎച്ച്ആർഡി കോളജുമായി ചേർന്ന് നടത്തിയ പരിപാടിയിൽ ലൂസനിങ് എക്സർസൈസ്, സൂര്യനമസ്‌കാരം, താടാസനം വജ്രാസനം, പ്രാണായാമ, വൃക്ഷാസനം, മെഡിറ്റേഷൻ തുടങ്ങിയവ പരിശീലിപ്പിച്ചു.

കാസർകോട് ∙ സിപിസിആർഐയിൽ യോഗ ദിനം ആചരിച്ചു. റിട്ട. ടെക്നിക്കൽ ഓഫിസർ ശ്രീലത യോഗ പ്രദർശനവും പ്രഭാഷണവും നടത്തി. ഡയറക്ടർ കെ.മുരളീധരൻ പ്രസംഗിച്ചു. സിപിസിആർഐ ജീവനക്കാർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com