ADVERTISEMENT

കാഞ്ഞങ്ങാട് ∙ കോഴിയിറച്ചിക്ക് വില കുറയുന്നു. 170 രൂപ വരെയെത്തിയ കോഴിയുടെ വില ഇന്നലെ 115 വരെയായിരുന്നു. ഉൽപാദനം കൂടിയതും കനത്തമഴയിൽ വിൽപന കുറഞ്ഞതുമാണു കോഴി വില കുറയാൻ കാരണമായത്. അതേസമയം, വില കുറഞ്ഞിട്ടും ചില കടകളിൽ വില കൂടുതലായി വാങ്ങുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

മഴക്കാലം തുടങ്ങിയതോടെ ഫാമുകളുടെ പ്രവർത്തനം വീണ്ടും സജീവമായിരുന്നു. വില കൂടിയതോടെ പൂട്ടിയിട്ട ഫാമുകളും വീണ്ടും പ്രവർത്തനം തുടങ്ങി. വേനലിനെ അപേക്ഷിച്ചു മഴക്കാലത്ത് ഉൽപാദനം കൂടുന്നതും ഫാമുകൾ കൂടുതൽ സജീവമാകാൻ കാരണമായി. ഉൽപാദനം കൂടിയതു കോഴി വില കുറയാൻ കാരണമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com