ADVERTISEMENT

നീലേശ്വരം ∙ കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കു നൽകിയത് കാലാവധി കഴിഞ്ഞ എലിപ്പനി പ്രതിരോധ ഗുളികകളെന്നു പരാതി. സംഭവം ശ്രദ്ധയിൽപെട്ടതായും വിശദാംശങ്ങൾ അന്വേഷിച്ചു വരുന്നതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. 2023 മേയിൽ വിൽപന കാലാവധി കഴിഞ്ഞ ഗുളികകളാണ് പരപ്പ മാളൂർകയം പ്രദേശത്തെ തൊഴിലാളികൾക്കു കൊടുത്തത്.

അതതു പിഎച്ച്സികളിലെ ഫാർമസികളിൽ നിന്നു ഗുളികകൾ കൈപ്പറ്റി തൊഴിലുറപ്പ് മേറ്റുമാരാണ് തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്തത്. അതേസമയം, വിവരം കാസർകോട് ഡിഎംഒ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അന്വേഷണം നടത്തിവരുന്നതായി കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

ഇതു സംബന്ധിച്ചു കർശനമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com