ADVERTISEMENT

നീലേശ്വരം ∙ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉപയോഗ കാലാവധി കഴിഞ്ഞ എലിപ്പനി പ്രതിരോധ ഗുളികകൾ വിതരണം ചെയ്ത സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. കിനാനൂർ കരിന്തളം പഞ്ചായത്ത് എട്ടാം വാർഡ് ആയ പരപ്പയിൽ മാളൂർകയത്തെ തൊഴിലാളികൾക്കാണ് 2023 മേയിൽ ഉപയോഗ കാലാവധി കഴിഞ്ഞ ഗുളികകൾ നൽകിയത്. ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം ഡിസ്ട്രിക്ട് സർവൈലൻസ് ഓഫിസർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഇന്നലെ കോയിത്തട്ടയിലെ കിനാനൂർ കരിന്തളം കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ട് തയാറാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കും. തൊഴിലുറപ്പ് മേറ്റുമാർ വഴിയാണു കാലാവധി കഴിഞ്ഞ ഡോക്സിസൈക്ലിൻ ഗുളികകൾ വിതരണം ചെയ്തത്.

പലരും ഈ ഗുളികകൾ കഴിക്കുകയും ചെയ്തിരുന്നു. അതേസമയം, ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മരുന്നു കഴിച്ചവരിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ കിനാനൂർ കരിന്തളം കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്.

English Summary: Expired doxycycline tablets were distributed among more than 100 rural employment workers at Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com