ADVERTISEMENT

വെള്ളരിക്കുണ്ട് ∙ രാമനാമ മന്ത്രജപത്തോടെ ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും രാമായണ മാസാചരണത്തിന് തുടക്കമായി. പരപ്പ തളി ക്ഷേത്രം, ബളാൽ ഭഗവതി ക്ഷേത്രം, പറമ്പ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രം, കക്കയം ചാമുണ്ഡേശ്വരി ക്ഷേത്രം, കൊന്നക്കാട് മുത്തപ്പൻ മഠപ്പുര, പുലിമട ശങ്കരനാരായണ ദേവി ക്ഷേത്രം. ചീർക്കയം സുബ്രഹ്മണ്യം കോവിൽ, എളേരിത്തട്ട് സുബ്രഹ്മണ്യം കോവിൽ, വരക്കാട് എൻഎസ്എസ് കരയോഗ മന്ദിരം എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകളോടെയാണ് രാമായണ പാരായണം ആരംഭിച്ചത്. 

വരക്കാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം മുൻ നമ്പി പ്രകാശൻ കുണ്ഡിലായർ കെടാദീപം തെളിച്ച്‌ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യുന്നു.
വരക്കാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം മുൻ നമ്പി പ്രകാശൻ കുണ്ഡിലായർ കെടാദീപം തെളിച്ച്‌ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം മുൻ നമ്പി പ്രകാശൻ കുണ്ഡിലായർ കെടാവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ടി.പി.രാഘവൻ അധ്യക്ഷത വഹിച്ചു. ചിങ്ങനാപുരം മോഹനൻ, എം.കെ.ദിവാകരൻ, മോഹനൻ പനയംതട്ട, സുധാകരൻ തളാപ്പിൽ എന്നിവർ പ്രസംഗിച്ചു.

ചെറുവത്തൂർ ∙ അച്ചാംതുരുത്തി കത്യന്റെമാട് ബാലഗോകുലം വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. പി.പി.ഗംഗാധരൻ പണിക്കർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.അശ്വന്ത് അധ്യക്ഷനായി. ക്ഷേത്ര നർത്തകൻ കെ.ചിദംബരൻ സംബന്ധിച്ചു. സി.നാരായണി, എം.ആനന്ദ്, എം.ഗോവർധനൻ എന്നിവർ പ്രസംഗിച്ചു.

അച്ചാംതുരുത്തി കത്യന്റെമാട് ബാലഗോകുലം വിഷ്ണുമൂർത്തി ക്ഷേത്രം രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം പി.പി.ഗംഗാധരൻ പണിക്കർ നിർവഹിക്കുന്നു.
അച്ചാംതുരുത്തി കത്യന്റെമാട് ബാലഗോകുലം വിഷ്ണുമൂർത്തി ക്ഷേത്രം രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം പി.പി.ഗംഗാധരൻ പണിക്കർ നിർവഹിക്കുന്നു.

വെള്ളരിക്കുണ്ട് ∙ പിതൃമോക്ഷത്തിനായ് ബലിതർപ്പണം നടത്താൻ അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രമുറ്റത്തെ ചൈത്ര വാഹിനി പുഴക്കരയിൽ പ്രത്യേകം ഒരുക്കിയ ബലിക്കല്‍ പുരയിൽ തർപ്പണം ചെയ്യാൻ നൂറു കണക്കിനാളുകളെത്തി. രാവിലെ 5 ന് ആരംഭിച്ച ചടങ്ങ് ഉച്ചവരെ നീണ്ടു. 

 അടുക്കളകുന്ന് ഭഗവതി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്.
അടുക്കളകുന്ന് ഭഗവതി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്.

രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് അഖണ്ഡ രാമായണ പാരായണം, ആധ്യാത്മിക സദസ്സ് എന്നിവ നടന്നു. ചിങ്ങനാപുരം മോഹനൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം വൈസ് പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യക്ഷത വഹിച്ചു. അന്നദാനം നടന്നു.

ഉദയപുരം ദുർഗ ഭഗവതി ക്ഷേത്രത്തിൽ കർക്കടകവാവ് ദിവസമായ ഇന്നലെ പിതൃതർപ്പണങ്ങൾക്കു എത്തിയവർ.
ഉദയപുരം ദുർഗ ഭഗവതി ക്ഷേത്രത്തിൽ കർക്കടകവാവ് ദിവസമായ ഇന്നലെ പിതൃതർപ്പണങ്ങൾക്കു എത്തിയവർ.

വെള്ളിക്കോത്ത് ∙ അടോട്ട് വനദുർഗാ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. വി.രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കുന്നത്ത് നാരായണൻ അധ്യക്ഷത വഹിച്ചു. പള്ളിക്കാപ്പിൽ നാരായണൻ, എൻ.വി.തമ്പാൻ നായർ, വി.രാമചന്ദ്രൻ, സെക്രട്ടറി പി.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com