ADVERTISEMENT

കാസർകോട് ∙ തിരുവനന്തപുരത്തെ സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ അമ്മയും കുഞ്ഞും ആശുപത്രി തുറന്നത് ഒഴികെ മറ്റൊന്നും നടപ്പാകാത്ത സാഹചര്യത്തിൽ തുടർ സമരം ആരംഭിക്കുമെന്ന് ദയാബായി. കാസർകോട് മെഡിക്കൽ കോളജ് പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് 29ന് മൂവ്മെന്റ് ഫോർ ബെറ്റർ കേരളയുടെ നേതൃത്വത്തിൽ ഏകദിന നിരാഹാര സമയം നടത്തും. ടാറ്റ കോവിഡ് ആശുപത്രി സ്പെഷാലിറ്റി നിലവാരത്തിൽ ഉയർത്തും എന്നായിരുന്നു വാഗ്ദാനം.

എന്നാൽ അതു പൊളിച്ചു മാറ്റാൻ തീരുമാനിച്ചിരിക്കുന്നു. സമരം കഴിഞ്ഞ് 9 മാസം പിന്നിട്ടിട്ടും എൻഡോസൾഫാൻ ഇരകളെ കണ്ടെത്താനുള്ള മെഡിക്കൽ ക്യാംപ് ഇതുവരെ നടത്താൻ പോലും സർക്കാരിന് സാധിച്ചിട്ടില്ല. ഇതെല്ലാം പരിഗണിച്ച് സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കാസർകോട് മെഡിക്കൽ കോളജ് പരിസരത്താണ് നിരാഹാര സമരമെന്ന് എംബികെ ഭാരവാഹികളായ എ.കെ.പ്രകാശ്, ശ്രീനാഥ് ശശി, രാജൻ വി. ബാലൂർ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com