ADVERTISEMENT

കാസർകോട് ∙ കർണാടകയിൽ നിന്നു ജില്ലയിലേക്കെത്തുന്ന പാലിനും പാൽ ഉൽപന്നങ്ങൾക്കും അധിക വില ഈടാക്കുന്നു എന്ന വിവരത്തെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തു. 22 രൂപ എംആർപി പ്രിന്റ് ചെയ്ത പാൽ പാക്കറ്റുകൾക്ക് 25 രൂപ ഈടാക്കി വിൽപന നടത്തിയ കടകൾക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. മതിയായ രേഖകൾ ഇല്ലാതെ അതിർത്തി കടന്നുവരുന്ന പാൽ പാക്കറ്റുകൾ വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധനകൾ ഊർജിതമാക്കാനുള്ള കൺട്രോളർ വി.കെ.അബ്ദുൽ ഖാദറിന്റെ നിർദേശത്തെ തുടർന്ന് പരിശോധന നടത്തിയത്. 

പരിശോധനയ്ക്ക് ഡപ്യൂട്ടി കൺട്രോളർമാരായ പി.ശ്രീനിവാസ, എസ്.എസ്.അഭിലാഷ് എന്നിവർ നേതൃത്വം നൽകി. ഇൻസ്‌പെക്ടർമാരായ എം.രതീഷ്, കെ.എസ്.രമ്യ, ഇൻസ്‌പെക്ടിങ് അസിസ്റ്റന്റുമാരായ ടി.വി.പവിത്രൻ, പി.ശ്രീജിത്, ഓഫിസ് അറ്റൻഡന്റ് എ.വിനയൻ, ഡ്രൈവർമാരായ പി.അജിത് കുമാർ, ആസിഫ് എന്നിവർ പങ്കെടുത്തു. തുടർന്ന് വ്യാപാരി സംഘടന നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഇത്തരത്തിൽ ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനെതിരെ സംഘടനാ തലത്തിൽ ബോധവൽക്കരണം നടത്താൻ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com