ADVERTISEMENT

തൃക്കരിപ്പൂർ ∙ ചെളിയിൽ പുതഞ്ഞ ‘നിധി’ കണ്ടെത്താൻ സ്ത്രീകളുടെ കൂട്ടം മത്സരിച്ചോടി. ആവേശം നിറഞ്ഞ മത്സരത്തിൽ കണ്ടെത്തിയ നിധിയാകട്ടെ  തക്കാളിയും. തൃക്കരിപ്പൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കുണിയൻ പാലത്തിനു സമീപം എടാട്ടുമ്മൽ വയലിൽ ഒരുക്കിയ മഴപ്പൊലിമയിലാണ് വേറിട്ട മത്സരങ്ങൾ നടത്തിയത്.

തക്കാളിയാണ് നിധിയെന്നറിഞ്ഞതോടെ വയൽക്കരയിൽ കൂടി നിന്ന നൂറുക്കണക്കിനു കാഴ്ചക്കാരിൽ ആരവമുയർന്നു. നിധി കണ്ടെത്തിയ ഐശ്വര്യ കുടുംബശ്രീ അംഗം ഗിരിജ സുകുമാരൻ കാഷ് അവാർഡിനു അർഹയായി. ഞാറു നടീൽ ഉൾപ്പെടെയുള്ള മത്സരങ്ങളും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.വി.കാർത്ത്യായനി, കൃഷി ഓഫിസർ എ.റജീന, ആസൂത്രണ സമിതി അംഗം ടി.ധനഞ്ജയൻ, സിഡിഎസ് ചെയർപഴ്സൻ എം.മാലതി, പാടശേഖര സമിതി സെക്രട്ടറി വി.വി.സുരേശൻ, ടി.ശ്യാമള എന്നിവർ  പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com