ADVERTISEMENT

കാസർകോട് ∙ മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ ഇന്ത്യയെ സംരക്ഷിക്കണമെന്ന് ‌മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സ്വാതന്ത്ര്യ ദിന പരേഡിൽ കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി എം.ബി.രാജേഷ് ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. നമ്മുടെ രാജ്യത്തിന്റെ ആധാരശിലകൾ മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറൽ ഘടനയുമാണ്. നമുക്കൊപ്പം സ്വാതന്ത്യം നേടിയ ചില രാജ്യങ്ങൾ മതനിരപേക്ഷയും ജനാധിപത്യവും കയ്യൊഴിഞ്ഞ ചില രാജ്യങ്ങൾ ഒന്നിച്ചു നിൽക്കാനാകാതെ ഭിന്നിച്ചുപോയതും കണ്ടതാണ്.  ഈ സ്വാതന്ത്ര്യ ദിനത്തിൽ മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ ഇന്ത്യയെ സംരക്ഷിക്കും എന്ന് ആവർത്തിച്ച് പ്രതിജ്ഞയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കയ്യൂർ സമരസേനാനികൾ, കെ.കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തവരടക്കം രാജ്യത്തിന്റെ സ്വതന്ത്ര്യ സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ചു.

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എ.കെ.എം.അഷറഫ,് എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ, എം.രാജഗോപാലൻ സ്വാതന്ത്ര്യ സമര സേനാനി ‍ കെ.എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവർ പരേഡ് വീക്ഷിക്കാൻ പ്രത്യക ക്ഷണിതാക്കളായി എത്തി. കലക്ടർ കെ.ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന എന്നിവർ പരേഡിനെ സല്യൂട്ട് ചെയ്തു. വിദ്യാനഗർ സിഐ പി.പ്രമോദ് പരേഡ് കമാൻഡറായി. വെള്ളരിക്കുണ്ട് എസ്ഐ ഹരികൃഷ്ണൻ സെക്കൻഡ് കമാൻഡറായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, അസിസ്റ്റന്റ് കലക്ടർ ദിലീപ് കെ.കൈനിക്കര, എഡിഎം കെ.നവീൻ ബാബു, ആർഡിഒ അതുൽ സ്വാമിനാഥ്, ഡപ്യൂട്ടി കലക്ടർമാർ, എഎസ്പി ശ്യാംകുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ജീവനക്കാർ പൊതുജനങ്ങൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com