രേഖകളില്ലാതെ കടത്തിയ പണവുമായി ഒരാൾ പിടിയിൽ
Mail This Article
×
കാഞ്ഞങ്ങാട് ∙ മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി ഒരാൾ പിടിയിൽ. കാസർകോട് അണങ്കൂർ സ്വദേശി ഇബ്രാഹിമിനെ (48) ആണ് എസ്ഐ രാജീവനും സംഘവും ചേർന്നു പിടികൂടിയത്. 4.68 ലക്ഷം പിടിച്ചെടുത്തു. കാഞ്ഞങ്ങാട് വാഹന പരിശോധനയിലാണ് ഇബ്രാഹിം പൊലീസ് വലയിലായത്. ബൈക്കില്‍ പോകുകയായിരുന്ന ഇയാൾ പൊലീസിനെ കണ്ട് തിരിഞ്ഞു പോകാൻ ശ്രമിച്ചു. സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.