ADVERTISEMENT

ബദിയടുക്ക ∙  ബദിയടുക്ക പഞ്ചായത്തിൽ 1047, കുംബഡാജെ പഞ്ചായത്തിൽ 477 കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. ഇന്നലെയാണ് രാവിലെ മുതലാണ് കിറ്റുകൾ തയാറാക്കിയത്.മഞ്ഞപ്പൊടി, മല്ലിപ്പൊടി, മുളക്പൊടി, സേമിയ എന്നിവ ഇന്നലെയാണ് ഇവിടെ എത്തിയത്. സപ്ലൈകൊ ജീവനക്കാർ തീവ്ര പരിശ്രമം നടത്തിയാണ് ഇത്രയും കിറ്റുകൾ തയാറാക്കി ഇന്നലെ തന്നെ റേഷൻകടകളിലേക്ക് എത്തിച്ചത്.ബദിയടുക്ക പഞ്ചായത്തിലെ 8, കുംബഡാജെ പഞ്ചായത്തിലെ 6 റേഷൻ കടകളിലാണ് എത്തിച്ചത്.6 കിറ്റുകൾ അന്തേവാസികൾക്കാണ് നൽകുന്നത്.

ബദിയടുക്ക പഞ്ചായത്തിൽ നീർച്ചാൽ 2,ബദിയടുക്ക 4,പള്ളത്തടുക്കയിലും മാന്യയിലും ഓരോ റേഷൻ കടകളാണുള്ളത്. നീർച്ചാലിൽ ഒരു റേഷൻ കടയിൽമാത്രം 1800 റേഷൻ കാർഡുകളുണ്ട്. ഇതിൽ 247 കിറ്റുകളാണ് മഞ്ഞകാർഡുകളുള്ളത്. ഓരോ റേഷൻ കടകളിലും 100ഓളം മഞ്ഞകാർഡുകളാണുള്ളത്.ഇന്ന് വൈകുന്നേരം 7വരേയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.4 ഇനങ്ങളാണ് ഓരോ കിറ്റിലുമുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com