പൂക്കളങ്ങളും സദ്യയുമായി നാടെങ്ങും ഓണാവേശം
Mail This Article
ബദിയടുക്ക∙ ചെന്നാർക്കട്ട അങ്കണവാടി വികസന സമിതി, സ്നേഹനിധി ക്ലബ്, കുടുംബശ്രീ എന്നിവ ചേർന്ന് ഓണാഘോഷം നടത്തി. ഡോകടർ ശ്രീനിധി സരളായ ഉദ്ഘാടനം ചെയ്തു. സുധാകരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.ശാന്ത,പഞ്ചായത്തംഗം ബി.ബാലകൃഷ്ണഷെട്ടി, അഷ്റഫ് പള്ളിക്കണ്ടം, ഹരി പ്രസാദ് റൈ, പി.എസ്.സന്തോഷ്കുമാർ, കെ.ബിനോയ്, നാരായണമൂലടുക്ക, പദ്മാനാഭഷെട്ടി, ലീലാവതി, ഭവ്യ, അൻവർ ഓസോൺ, ശങ്കര പാട്ടാളി, അനിത എന്നിവർ പ്രസംഗിച്ചു.
വിദ്യാനഗർ ∙ ഓണാഘോഷത്തിന്റെ ഭാഗമായി ബോർവെൽ ആൻഡ് ഡ്രില്ലിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കുടുംബ സംഗമം നടത്തി. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ ബേക്കൽ അധ്യക്ഷത വഹിച്ചു. പ്രമീള മജൽ, പി.കെ.വിനോദ് കുമാർ, മധു എസ്. നായർ, ഫ്രാൻസിസ് തോമസ്, രാജു സ്‌റ്റീഫൻ ഡിസൂസ, ദിവാകരൻ പാലക്കുന്ന്, പ്രവീൺ രാവണേശ്വരം ജില്ലാ ജനറൽ സെക്രട്ടറി അജയ് പെരുമ്പള, ജില്ലാ ട്രഷറർ ഉദയൻ കുഡ്‌ലു എന്നിവർ പ്രസംഗിച്ചു. കലാ, കായിക മത്സരങ്ങളും കാസർകോട് സർഗം മീഡിയ അവതരിപ്പിച്ച സർഗോത്സവവും ഉണ്ടായിരുന്നു.
എടനീർ ∙ കളരി ഇഎംഎസ് ഗ്രന്ഥാലയവും കളരി യുവശക്തി ക്ലബ്ബും ചേർന്ന് 3 ദിവസത്തെ ഓണാഘോഷ പരിപാടി നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ.കെ.രാജൻ അധ്യക്ഷത വഹിച്ചു. കെ.എ.മുഹമ്മദ് ഹനീഫ, കെ.രാമൻ, കെ.വി.ബാലകൃഷ്ണൻ, വൈ.കുഞ്ഞിരാമൻ, കെ.വി.സുകുമാരൻ, കെ.രാജേഷ്, കെ.സതീഷ് കുമാർ, കെ.വി.സതീഷ് ചന്ദ്രൻ, കെ.ഗംഗാധരൻ, എ.എൻ.ജയരാജ്, കെ.രതീഷ്, കെ.സുമോദ് എന്നിവർ പ്രസംഗിച്ചു. ഹനീഫ് ചാപ്പാടി പഴയകാല പത്ര വാർത്ത പ്രദർശനവും നാണയ ശേഖര പ്രദർശനവും നടത്തി. മധു ബേഡകം ലഹരി വിരുദ്ധ ഒറ്റയാൾ നാടകം ‘മരണമൊഴി’ അവതരിപ്പിച്ചു. വിവിധ കലാ, കായിക മത്സരങ്ങൾ നടത്തി.
ബേത്തൂർപ്പാറ∙ സഫ്ദർ ഹാശ്മി കലാ കായിക കേന്ദ്രം, ഒഎൻവി ഗ്രന്ഥാലയം, വളവ് അങ്കണവാടി, ബാലസംഘം വളവ് യൂണിറ്റ് തുടങ്ങിയവയുടെ നേതൃത്വത്തിൽ ഓണാഘോഷം പരിപാടി നടത്തി .സഫ്ദർ ഹാശ്മി കലാ കായിക കേന്ദ്രത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ചു. വിവിധയിനം കലാപരിപാടികളും ഓണക്കകളികളും സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സവിത, കുറ്റിക്കോൽ പഞ്ചായത്തംഗം പി. മാധവൻ, കെ.മോഹനൻ, വി.ചാത്തുകുട്ടി നായർ, പി.പദ്മനാഭൻ, കെ.സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ബോവിക്കാനം ∙ ലയൺസ് ക്ലബ് അതിഥി ഓണാഘോഷം സംഘടിപ്പിച്ചു. കർണാടക, തമിഴ്നാട്, യുപി, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥിത്തൊഴിലാളികളാണ് ഒത്തുചേർന്നത്. പൂക്കളം, കലാപരിപാടികൾ, ഓണസദ്യ എന്നിവ നടത്തി. ലയൺ പ്രസിഡന്റ് ബി.അഷ്റഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മസൂദ് ബോവിക്കാനം അധ്യക്ഷത വഹിച്ചു. ബി.സി.കുമാരൻ, വി.എം.കൃഷ്ണപ്രസാദ്, അബ്ദുൽ റഹ്മാൻ, വേണു കുമാർ, സാദത്ത് മുതലപ്പാറ, കൃഷ്ണൻ ചേടിക്കാൽ, റിയാസ് ബെള്ളിപ്പാടി, അബ്ദുൽ ഹാരിസ്, ഷെരീഫ് പന്നടുക്കം, രവി പാറച്ചാൽ, റിംസാൻ റാസ് അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
മാർപ്പിനടുക്ക∙ ബെളിഞ്ച ഗ്രാമതരംഗം വായനശാല ആൻഡ് ഗ്രന്ഥാലയവും ഫ്രണ്ട്സ് ക്ലബും നടത്തുന്ന ഓണോത്സവം സെപ്റ്റംബർ 2 ന് ബെളിഞ്ച സ്കൂൾ മൈതാനത്ത് നടക്കും. ബദിയടുക്ക എസ്.ഐ കെ.പി.വിനോദ്കുമാർ ഉദ്ഘാടനം ചെയ്യും.
പുളുവിഞ്ചി∙യുവജ്യോതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവോണനാളിൽ ഓണാഘോഷ പരിപാടി നടത്തി. മാവേലിക്കൊപ്പം ഗൃഹസന്ദർശനം, പൂക്കള മത്സരം, വിവിധ കലാപരിപാടികൾ എന്നിവ നടത്തി. സമാപന സമ്മേളനം പഞ്ചായത്തംഗം അശ്വതി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി.കെ സതീഷ് അധ്യക്ഷത വഹിച്ചു. ബി.മുത്തു നായർ മുഖ്യ അതിഥിയായി. എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ക്ലബ് അംഗങ്ങളെ ആദരിച്ചു. ക്ലബ് സെക്രട്ടറി പി.അനൂപ് കുമാർ, ക്ലബ് ട്രഷറർ അഭിനവ്, വനിതാ വിങ് പ്രസിഡന്റ് കൃഷ്ണമണി, എന്നിവർ പ്രസംഗിച്ചു
വിദ്യാനഗർ ∙ ചിന്മയ കോളനി റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ചിന്മയ കോളനിവാസികൾ ഒത്തു ചേർന്ന് ഓണം ആഘോഷിച്ചു. പാട്ടും, കവിതകളും നൃത്തവും, കളികളും പൂക്കളവും ഓണ സദ്യയും ആഘോഷത്തിനു പൊലിമ ചാർത്തി. മുൻ ആർഡിഒ ഇ.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രഫ.വി.ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ പ്രസിഡന്റ് എ.കെ.നായർ, നഗരസഭ അംഗം സവിത കെ ഭട്ട്, സെക്രട്ടറി രഞ്ജിത് കെ.നായർ, ട്രഷറർ കെ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.