കാസർകോട് ജില്ലയിൽ ഇന്ന് (23-09-2023); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്റേൺഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം: കാസർകോട് ∙ ജില്ലാ ഭരണകൂടത്തിനൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് 30 വരെ അപേക്ഷിക്കാം. 2023ൽ പൂർത്തീകരിച്ച ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ kascoll.ker@nic.in എന്ന വിലാസത്തിലേക്കു ബയോഡേറ്റയോടൊപ്പം അപേക്ഷയും അയയ്ക്കണം.
അധ്യാപക ഒഴിവ്
പള്ളിക്കര ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ്(സീനിയർ) അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 25ന് 10.30നു സ്കൂളിൽ നടക്കും. 9447692223.
കാഞ്ഞങ്ങാട് ∙ പള്ളിക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (സീനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 25ന് 10ന് നടക്കും.
ഇന്നത്തെ പരിപാടി
∙ അമച്വർ നാടകോത്സവം മുന്നാട് പീപ്പിൾസ് ഓഡിറ്റോറിയത്തിൽ കണ്ണൂർ നേരുവമ്പ്രം ജോളി ആർട്സിന്റെ സ്‌പോൺസേർഡ് ബൈ– 6.30
∙ കുണ്ടംകുഴി ∙10 മണി ഫാർമേഴ്സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം.
∙ സിപിഎം പനയാൽ ലോക്കൽ കമ്മിറ്റിയുടെ കെ.വി.കണ്ണൻ മന്ദിരം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ: പെരിയാട്ടടുക്കം 11.00
∙ മടിക്കൈ കാഞ്ഞിരപ്പൊയിൽ ഗവ.ഹൈസ്കൂൾ: ജില്ലാ പഞ്ചായത്ത്, നബാർഡ് നേതൃത്വത്തിൽ 3 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം (മുഖ്യമന്ത്രി പിണറായി വിജയൻ)– 4. 00
∙ തൃക്കരിപ്പൂർ നടക്കാവ് രാജീവ് ഗാന്ധി സ്മാരക ഫുട്ബോൾ സ്റ്റേഡിയം: സംസ്ഥാന യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ തിരുവനന്തപുരവും പാലക്കാടും തമ്മിൽ രണ്ടാം സെമിഫൈനൽ മത്സരം 4.00.
∙ തൃക്കരിപ്പൂർ സി.എച്ച്.മുഹമ്മദ് കോയ സ്മാരക ടൗൺഹാൾ: മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ സി.എച്ച്.അനുസ്മരണം. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ 4.00.
∙വെള്ളിക്കോത്ത് അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് സുവർണ ജൂബിലി സമാപന സമ്മേളനം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം 2.30.