ADVERTISEMENT
മംഗളൂരു ∙ എംഡിഎംഎ കൈവശം വയ്ക്കുകയും വിദ്യാർഥികൾക്ക് ഉൾപ്പെടെ വിൽപന നടത്തുകയും ചെയ്ത 2 പേരെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പിനങ്ങാടി തെക്കരു സ്വദേശി പി.എസ്.അബ്ദുൾ അസീസ് (31), സൂറത്കൽ കാട്ടിപ്പള്ള സ്വദേശി അക്ഷിത് കുമാർ (26) എന്നിവരാണ്  പിടിയിലായത്.  പ്രതികളുടെ പക്കൽ നിന്ന് 1,75,000 രൂപ വില വരുന്ന 35 ഗ്രാം എംഡിഎംഎ, 2 മൊബൈൽ ഫോൺ, ഡിജിറ്റൽ വെയ്റ്റ് സ്കെയിൽ എന്നിവ പിടിച്ചെടുത്തു. ഇവർക്ക് എതിരെ മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. പ്രതികളിൽ ഒരാളായ അബ്ദുൾ അസീസിന് എതിരെ ഉപ്പിനങ്ങാടി, വിട്‌ല, ഉർവ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് 3 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.  15 ദിവസം മുൻപ് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും ലഹരിമരുന്ന് വിൽപന നടത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com