ADVERTISEMENT

കാസർകോട് ∙ കോഴി റീട്ടെയിൽ വില കിലോഗ്രാമിന് 4 ദിവസത്തിനിടെ 15 രൂപ വർധിച്ചു. സെപ്റ്റംബർ അവസാനവാരം 130 രൂപയായിരുന്നു വില. അത് 145 രൂപയായി ഉയർന്നു. മൊത്ത വ്യാപാരകടകളിൽ 128 മുതൽ 130 രൂപ വരെയാണു വില. ഓണക്കാല വിപണി പിന്നിട്ടു കോഴിവളം ഉൾപ്പെടെ നീക്കം ചെയ്തു ഫാമുകൾ വൃത്തിയാക്കി പുതിയ കുഞ്ഞുങ്ങളെ വിരിയിച്ചു വിപണിയിൽ എത്തിക്കുന്നതിനുള്ള താമസമാണു വില കൂടാൻ ഇടയാക്കിയതെന്നു ചില വ്യാപാരികൾ പറയുന്നു. ഒക്ടോബർ അവസാന വാരത്തോടെ വില കുറയും. 

എന്നാൽ ഒരു കാരണവുമില്ലാതെ വില വർധിപ്പിക്കുകയാണെന്നും പത്രങ്ങളിൽ വാർത്ത വന്ന സമയത്തു കലക്ടർ ഇടപെട്ടപ്പോഴെല്ലാം വില കുറഞ്ഞിട്ടുണ്ടെന്നുമാണു ചെറുകിട വ്യാപാരികളുടെ അഭിപ്രായം. നിലവിലുള്ള സാഹചര്യത്തിൽ 150 രൂപ വരെ വില ഉയരാൻ സാധ്യതയുണ്ട്. വില വർധനയ്ക്ക് ഒരു ന്യായവും ഇല്ല. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെല്ലാം കോഴി വരുന്നുണ്ട്. ഇതിനു പുറമേ ജില്ലയിലും പുറത്തുമുള്ള ഫാമുകളിൽ നിന്നു കോഴികളെ കൊണ്ടു വരുന്നുണ്ട്. ഒരു കിലോഗ്രാം കോഴിക്കു തീറ്റ ഉൾപ്പെടെ 105 മുതൽ 110 രൂപ ഉൽപാദനച്ചെലവ് വരുമെന്നു ചില വ്യാപാരികൾ പറയുന്നു.

കഴിഞ്ഞ 7 മാസത്തെ ശരാശരി വില നിലവാരം: (മൊത്ത വ്യാപാരം), ചില്ലറ വില: 

ഏപ്രിൽ (113) 125

മേയ് (133) 145

ജൂൺ (141)153

ജൂലൈ (110) 122

ഓഗസ്റ്റ് (118) 130

സെപ്റ്റംബർ (130)140

ഒക്ടോബർ (135)145.

English Summary: From Rs 130 to Rs 145: Kasaragod Witnesses Shocking Surge in Chicken Prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com