ADVERTISEMENT

കാസർകോട് ∙ ജില്ലയിലെ  ജൈവ വൈവിധ്യ സംരക്ഷണ മേഖലയിൽ ജില്ലാ പഞ്ചായത്ത് ബി.എം.സി  ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നത്  ഏറെ പ്രശംസനീയമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജൈവവൈവിധ്യ പുരസ്കാര വിതരണവും ശിൽപശാലയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. നമ്മുടെ മണ്ണും  സസ്യജാലങ്ങളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും പ്രവചനാതീതമായ നാശത്തിലേക്ക് പോകുന്ന കാലഘട്ടത്തിലാണ് കടന്നു പോയികൊണ്ടിരിക്കുന്നത്  ജൈവ വൈവിധ്യ സംരക്ഷണം ഉറപ്പു വരുത്തുക എന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തിന്റെയും ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും ആഭിമുഖ്യത്തിൽ മൂന്ന് വ്യക്തിഗത അവാർഡുകൾ ഉൾപ്പെടെ ഏഴ് വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകിയത്.  മഞ്ചേശ്വരം ഇഡിസി രമേശ് പരിസ്ഥിതി സൗഹൃദ കൃഷി സാധ്യതകൾ എന്ന വിഷയത്തെക്കുറിച്ചും, കെഎസ്ബിബി മെംബർ സെക്രട്ടറി വി.ബാലകൃഷ്ണൻ ജൈവവൈവിധ്യ സംരക്ഷണം ബിഎംസിയുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ചും ക്ലാസ് കൈകാര്യം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ കെ.ശകുന്തള, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.മനു, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, ജില്ല ജൈവ വൈവിധ്യ കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ടി.രാജേഷ്, ജില്ലാ പഞ്ചായത്ത് ബിഎംസി അംഗം ടി.എം.സുസ്മിത, കെഎസ്ബിബി ടെക്നിക്കൽ സപ്പോർട്ടിങ് ഗ്രൂപ്പ് മെംബർ കെ.എ.മുഹമ്മദ് ഹനീഫ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഓർഡിനേറ്റർ വി.എം.അഖില എന്നിവർ പ്രസംഗിച്ചു. 

അവാർഡ് ഏറ്റുവാങ്ങിയവർ

∙ ഹരിത വ്യക്തി: പി.വി.ദിവാകരൻ, നീലേശ്വരം കടിഞ്ഞിമൂല

∙പ്രത്യേക പരാമർശം: കെ.വി.അഭയ്, പള്ളിക്കര പനയാൽ

∙ഹരിത വിദ്യാലയം: ജിഎഫ്എച്ച്എസ്എസ് ബേക്കൽ, ജിയുപിഎസ് പാടിക്കീൽ 

∙ ഹരിത കലാലയം: കാസർകോട് ഗവ.കോളജ്

∙പ്രത്യേക പരാമർശം: എൽബിഎസ് എൻജിനീയറിങ് കോളജ്

∙ ജൈവവൈവിധ്യ പരിപാലന സമിതി: തൃക്കരിപ്പൂർ, വലിയപറമ്പ് പഞ്ചായത്തുകൾ

∙ സർക്കാരിതര സംഘടനയ്ക്കുള്ള പുരസ്കാരം: പുലരി അരവത്ത്

വെള്ള വയറൻ കടൽ പരുന്ത്
വെള്ള വയറൻ കടൽ പരുന്ത്

ജില്ലയ്ക്ക് ഔദ്യോഗിക സ്പീഷിസുകൾ

ജില്ലയിലെ തനതു ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലാ ജൈവ വൈവിധ്യ പരിപാലന സമിതി, വേറിട്ട, ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏറ്റവും പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ട ഏതാനും സ്പീഷിസുകളെയാണ് ജില്ലാ സ്പീഷിസുകളായി പ്രഖ്യാപിച്ചത്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി വി.ബാലകൃഷ്ണൻ ജില്ലാ വൃക്ഷം, പുഷ്പം, പക്ഷി, ജീവി എന്നിവയുടെ പ്രഖ്യാപനവും നടത്തി. 

(1)കാഞ്ഞിരം ( 2)പെരിയ പോളത്താളി
(1)കാഞ്ഞിരം ( 2)പെരിയ പോളത്താളി

പൊതുജനങ്ങൾക്കിടയിൽ ഇവിടെ മാത്രമുള്ള ജീവജാലങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുകയെന്നതും ലക്ഷ്യമാണ്. കാഞ്ഞിരമരം ഇനിമുതൽ ജില്ലാ വൃക്ഷമായി അറിയപ്പെടും. പെരിയ പോളത്താളി ജില്ലാ പുഷ്പമായും, വെള്ള വയറൻ കടൽപ്പരുന്ത് ജില്ല പക്ഷിയായും, പാലപ്പൂവൻ ആമ (ഭീമനാമ) ജില്ലാ ജീവിയായും പ്രഖ്യാപിച്ചു.

‌തിരഞ്ഞെടുത്ത 4 സ്പീഷിസുകളും ജില്ലയുടെ വിവിധ മേഖലകളിലെ ആവാസ വ്യവസ്ഥകളുടെ സംരക്ഷണവും ലക്ഷ്യമിടുന്നു. ജില്ലാ പഞ്ചായത്തിന്റെയും ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജൈവവൈവിധ്യ പുരസ്കാര വിതരണ വേദിയിലാണ് ജില്ല സ്പീഷിസ് പ്രഖ്യാപനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com