ADVERTISEMENT

പെരിയ∙പുല്ലൂർ പെരിയ പഞ്ചായത്തിലെ വായനശാലകളില്ലാത്ത എല്ലാ വാർഡുകളിലും വായനഗ്രാമം പദ്ധതി തുടങ്ങി. യുവജന സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് വായനഗ്രാമം പദ്ധതി ആരംഭിച്ചത്. 9 വാർഡുകളിലാണ് പദ്ധതിയുടെ ഭാഗമായി വായനശാലകൾ തുടങ്ങിയത്. വാർഡുകളിലെ മുഴുവൻ വീടുകളിലും പുസ്തകങ്ങൾ ലഭ്യമാക്കാൻ അംഗത്വം നൽകും. മുഴുവൻ വീടുകളിലും അംഗത്വം നൽകി പുസ്തകം ലഭ്യമാക്കാനാണ് തീരുമാനം. പുതുതായി തുടങ്ങിയ മുഴുവൻ വായനശാലകൾക്കും പുസ്തകങ്ങളും അലമാരയും  പദ്ധതി മുഖേന പഞ്ചായത്ത് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ പറഞ്ഞു.

ഒന്നാം വാർഡിൽ ചെറിയ അബ്ദുല്ല സ്മാരക വായന ശാല, മൂന്നാം വാർഡിൽ രാജീവ്ജി ഗ്രന്ഥവേദി, നാലാം വാർഡിൽ വിജ്ഞാനദായിനി വായനശാല ആൻഡ് ഗ്രന്ഥാലയം, അഞ്ചാം വാർഡിൽ പ്രിയദർശിനി വായനശാല ആൻഡ് ഗ്രന്ഥാലയം, ആറാം വാർഡിൽ മഹാത്മാ വായനശാല, 9–ാം വാർഡിൽ പി.കുഞ്ഞമ്പു മാസ്റ്റർ സ്മാരക ഗ്രന്ഥാലയം, പത്താം വാർഡിൽ  ബാലചന്ദ്രൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം, പതിമൂന്നാം വാർഡിൽ രജനി സ്മാരക ഗ്രന്ഥാലയം, പതിനഞ്ചാം വാർഡിൽ ശ്രീവിഷ്ണു ബ്രദേഴ്‌സ് ഗ്രന്ഥാലയം എന്നിവയാണ് വായനാഗ്രാമം പദ്ധതിയിൽ പുതുതായി ആരംഭിച്ച വായനശാലകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com