ADVERTISEMENT

ചെറുവത്തൂർ∙ ഫിലിപ്പീൻസിൽ നടന്ന 22ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ ജാവലിൻ ത്രോയിൽ കയ്യൂർ സ്വദേശിനി ശോഭന രാജീവനു വെള്ളി. 32.51മീറ്റർ ദൂരം എറിഞ്ഞാണ് ശോഭന വെള്ളി നേടിയത്. ഇതോടെ 2024 ഫെബ്രുവരിയിൽ സ്വീഡനിൽ വച്ച് നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചു. ഇന്ത്യൻ റെയിൽവേയിൽ ഓഫിസ് സൂപ്രണ്ടായിരിക്കെ 22 വർഷത്തെ സേവനത്തിന് ശേഷം 2021ൽ വൊളന്ററി റിട്ടയർമെന്റ് വാങ്ങി. ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയിരുന്നു. മുൻ ദേശീയ താരമാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിന് സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അന്തർ ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് ശോഭന രാജീവൻ പറ‍ഞ്ഞു. കെഎസ്ഇബി വെള്ളൂർ സെക്‌ഷനിലെ രാജീവൻ ഇരിയൽ ആണ് ഭർത്താവ്. മകൾ അവന്തിക എസ്.രാജീവൻ നീലേശ്വരം കേന്ദ്രീയ വിദ്യാലയം 4ാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com