ADVERTISEMENT

കുമ്പള∙ സർവീസ് വയറിന്റെ ക്ഷാമത്തെ തുടർന്നു വൈദ്യുതി കണക്‌ഷൻ വൈകുന്നതിനാൽ നിർമാണ മേഖല പ്രതിസന്ധിയിലാകുന്നു. പുതിയ കണക്‌ഷൻ ലഭിക്കാൻ അപേക്ഷ നൽകി മാസങ്ങളോളമായി കാത്തിരിക്കുകയാണ് കുമ്പളയിലെ ഉപഭോക്താക്കൾ. നിർമാണ ആവശ്യങ്ങൾക്ക് പുതിയ വൈദ്യുതി കണക്‌ഷനായി അപേക്ഷിച്ചവരാണു ഏറെ ദുരിതത്തിലായിരിക്കുന്നത്. 

വീട് നിർമാണവും  മറ്റു നിർമാണ പ്രവൃത്തികൾക്കു എല്ലാം വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതിനാൽ മുടങ്ങിയിരിക്കുകയാണ്. സെക്‌ഷൻ ഓഫിസിൽ എപ്പോൾ സർവീസ് വയറുകൾ എത്തുമെന്നോ, കണക്‌ഷൻ എപ്പോൾ നൽകാനാകുമെന്നോ   അധികൃതർക്ക് ഒരു വ്യക്തതയുമില്ലെന്നു നാട്ടുകാർ പറയുന്നു. ഇനിയും കാത്തിരിപ്പ് നീളുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

ഇതുമൂലം നിർമാണ മേഖലയിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടും നേരിടുന്നതായി ഉപഭോക്താക്കൾ പറയുന്നു. വൈദ്യുതി പ്രതിസന്ധി നിർമാണ മേഖലയിലെ തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. ജോലിയില്ലാത്ത അവസ്ഥയാണ് തൊഴിലാളികൾക്ക്. കുമ്പള സെക്‌ഷൻ വൈദ്യുതി ഓഫിസിലെ വൈദ്യുതി പ്രതിസന്ധിക്ക് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com