ADVERTISEMENT

സുള്ള്യ ∙ ഗുരുദേവ അക്കാദമി ഓഫ് ഫൈൻ ആർട്സിന്റെ നേതൃത്വത്തിൽ അതിർത്തി പ്രദേശമായ കനകമജലു ഗുരുദേവ കനക കലാ ഗ്രാമത്തിൽ ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ പ്രശസ്ത കലാകാരൻമാർ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചു. ഗ്രാമീണ മേഖലയിൽ ശാസ്ത്രീയ ന‍ൃത്ത കലകളെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായ രണ്ടാം വർഷം ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിച്ചത്. പത്മശ്രീ അവാർഡ് ജേതാവ് ഡോ.ഗിരീഷ് ഭരദ്വാജ് നൃത്തോത്സവം ഉദ്ഘാടനം ചെയ്തു, കലാകാരന്മാരായ  നാരായണൻ കാഞ്ഞങ്ങാട്, നയന റായ്, ദീപക് കുമാർ, കനകമജലു പഞ്ചായത്ത് പ്രസിഡന്റ് ശാരദ, സയ്യിദ് ആസിഫ് അലി, സമ്പത്ത് കുമാർ, ലക്ഷ്മിനാരായണ കജെഗദ്ദെ, രവിശങ്കർ കല്ലൂരായ, കുമാർ പെർന്നാജെ, ഗുരുദേവ അക്കാദമി ഓഫ് ഫൈൻ ആർട്സിന്റെ ഡയറക്ടർമാരായ പി.എം.രാധാകൃഷ്ണ, ഡോ.ചേതന രാധാകൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com