കാസർഗോഡ് ജില്ലയിൽ ഇന്ന് (28-11-2023); അറിയാൻ, ഓർക്കാൻ

Mail This Article
എസ്പിസി ‘അറിവുത്സവം’ ക്വിസ് മത്സരം
കാസർകോട് ∙ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിയുടെ ഭാഗമായി 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കായി എസ്പിസി ‘അറിവുത്സവം’ ക്വിസ് മത്സരം നടത്തും. സ്‌കൂൾ തല മത്സരങ്ങൾക്കു ശേഷം ജില്ലാ - സംസ്ഥാനതല മത്സരങ്ങൾ നടക്കും. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതി, ഇന്ത്യൻ ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, കല, കായികം, സിനിമ, പരിസ്ഥിതി, ആനുകാലികം, പൊതു വിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരം.
എസ്പിസി പദ്ധതി നടപ്പാക്കിയ സ്‌കൂളുകളിൽ എല്ലാ വിദ്യാർഥികളെയും ഉൾപ്പെടുത്തി പ്രാഥമിക എഴുത്തു പരീക്ഷ നടത്തും. കൂടുതൽ മാർക്ക് നേടിയ 30 വിദ്യാർഥികളെ സ്‌കൂൾ തല ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. 3 വിദ്യാർഥികൾ ഉൾപ്പെടുന്ന 10 ടീമുകൾ ആയിരിക്കും സ്‌കൂൾ തല ഫൈനൽ മത്സരത്തിൽ പങ്കെടുക്കുക. സ്‌കൂൾ തലത്തിൽ 1, 2, 3 സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ഉപഹാരം നൽകും. ഡിസംബർ 5ന് അകം സ്‌കൂൾ തല മത്സരം പൂർത്തിയാക്കും. സ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമുകളെ പങ്കെടുപ്പിച്ച് ഡിസംബർ അവസാനം ജില്ലാ മത്സരവും ജനുവരിയിൽ സംസ്ഥാനതല മത്സരവും നടക്കും.
ഓവർസീയർ ഒഴിവ്
ബെള്ളൂർ ∙ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസീയർ ഒഴിവ്. യോഗ്യത: ബി.ടെക് സിവിൽ / 3 വർഷ പോളിടെക്‌നിക് സിവിൽ ഡിപ്ലോമ / 2 വർഷം ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ. അഭിമുഖം ഡിസംബർ 8ന് 11ന് ബെള്ളൂർ പഞ്ചായത്ത് ഹാളിൽ. 04994 – 260073.
അധ്യാപക ഒഴിവ്
തൃക്കരിപ്പൂർ ∙ സർക്കാർ പോളിടെക്‌നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് ബ്രാഞ്ചിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. യോഗ്യത: കംപ്യൂട്ടർ എൻജിനീയറിങ്ങിൽ 60 ശതമാനത്തിൽ കുറയാത്ത ബിരുദം. അഭിമുഖം ഡിസംബർ 1ന് 10നു കോളജിൽ. 9995145988.
ആദൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി ഒഴിവ്.
അഭിമുഖം 30ന് 11നു സ്കൂളിൽ. 6282808854. കൂടിക്കാഴ്ച 1ന്ചിറ്റാരിക്കാൽ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 1നു രാവിലെ 10.30 നു കുടുംബാരോഗ്യ കേന്ദ്രം ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. ഫോൺ: 04672222131.