യൂത്ത് മാർച്ച് കാഞ്ഞങ്ങാട് മണ്ഡലം പര്യടനം പൂർത്തിയാക്കി
Mail This Article
കാഞ്ഞങ്ങാട്∙ ‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ മുദ്രവാക്യമുയർത്തി മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യൂത്ത് മാർച്ച് കാഞ്ഞങ്ങാട് മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കി ചിത്താരിയിൽ സമാപിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബഷീർ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ നദീർ കൊത്തിക്കാൽ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അൻവർ സാദത്ത്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് എടനീർ, മുസ്‍ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ്.
എൻ എ ഖാലിദ്, വൺ ഫോർ അബ്ദുറഹിമാൻ, എം. അബ്ബാസ് , മുബാറക് ഹസൈനാർ ഹാജി, സി.കെ.റഹ്മത്തുല്ല, റസാഖ് തായലക്കണ്ടി , തെരുവത്ത് മൂസാ ഹാജി, ജാഥ നായകൻ അസീസ് കളത്തൂർ ,ഉപനായകൻ സഹീർ ആസിഫ്, എം.ബി.ഷാനവാസ്, ശിഹാബ്, എം.എ.നജീബ്, എ.മുഖ്താർ, ഹാരിസ് തായൽ ചെർക്കള, ഷംസുദീൻ ആവിയിൽ , ബാതിഷ പൊവ്വൽ, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, നൂറുദ്ദീൻ ബെളിഞ്ചം, റഫീഖ് അങ്കക്കളരി ആസിഫ് ബദർ നഗർ, സലാം മീനാപീസ്, ഹാരിസ് ബദരിയാ നഗർ, അഷ്‌കർ അതിഞ്ഞാൽ എന്നിവർ പ്രസംഗിച്ചു.