ADVERTISEMENT

കാസർകോട്∙ നഗരത്തിൽ അനധികൃത വഴിയോര കച്ചവടം വ്യാപകമാകുന്നു എന്ന് ആരോപിച്ച് പ്രതീകാത്മക തെരുവോര കച്ചവടം നടത്തി കാസർകോട് മർച്ചന്റ്സ് അസോസിയേഷന്റെ പ്രതിഷേധം. രാവിലെ 10 മുതൽ 12 വരെ കാസർകോട് പഴയ ബസ് സ്റ്റാൻഡ് മുതൽ മത്സ്യമാർക്കറ്റ് വരെ  വിവിധ ഉൽപന്നങ്ങളുമായി നടത്തിയ ‘വഴിയോര കച്ചവട പ്രതീകാത്മക സമര’ത്തിൽ നൂറുകണക്കിന് വ്യാപാരികൾ പങ്കാളികളായി. സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് നികുതി നൽകി കച്ചവടം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്ക്‌ മുന്നിൽ വഴി മുടക്കിയാണ്‌ ഭൂരിഭാഗവും തെരുവ്‌ കച്ചവടം നടക്കുന്നതെന്നും ഇത്‌ മൂലം ഭീമമായ തുക വാടക നൽകി കച്ചവടം നടത്തുന്ന വ്യാപാരികൾ ഏറെ പ്രതിസന്ധികളിലും കടക്കെണിയിലുമാണെന്നും മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു..

കെട്ടിവയ്ക്കുകയാണെന്നും വ്യാപാരികൾ തെരുവ്‌ കച്ചവടക്കാർക്കെതിരല്ലെന്നും ഇവരെ ഉചിതമായ സ്ഥലത്തേക്ക്‌ മാറ്റി പാർപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് സൂചന സമരം നടത്തിയതെന്നും ഇനിയുള്ള ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും വ്യാപാരി നേതാക്കൾ മുന്നറിയിപ്പ് നൽകി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ ഉദ്‌ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എ.ഇല്ല്യാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ്‌ ഷെരീഫ്‌,അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ദിനേശ്,  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി, ട്രഷറർ  മാഹിൻ കോളിക്കര, എ.എ. അസീസ്, ടി.എ.അൻവർ,എ.കെ.മൊയ്തീൻ കുഞ്ഞി, എം.എം.മുനീർ, സി.കെ.ഹാരിസ്,കെ.ശശിധരൻ, സി.കെ. അജിത്ത് കുമാർ, ശറഫുദ്ദീൻ  റൗഫ് പള്ളിക്കാൽ,  കെ. എം.അബ്ദുൽ ലത്തീഫ്, കെ.എ. അബ്ദുൽ ലത്തീഫ്, നഹീം അങ്കോല എന്നിവർ പ്രസംഗിച്ചു.

‘നിയന്ത്രിക്കേണ്ടത് വഴിയോരക്കച്ചവട മാഫിയയെ’
‘തദ്ദേശീയരായ വഴിയോര കച്ചവടക്കാരെ മാന്യമായി പുനരധിവസിക്കപ്പെടണമെന്നും അനധികൃതവും ഇതര സംസ്ഥാനത്തു നിന്നും വിദൂരദേശത്തു നിന്നുമെത്തി വഴിയോര കച്ചവടം നടത്തുന്നവരെ ഒഴിവാക്കണമെന്നുമാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. നഗരസഭകളിൽ നിന്ന് യൂണിയന്റെ പേരിൽ അനധികൃതമായ സംഘടിപ്പിച്ച ടോക്കൺ കാണിച്ച് കയ്യേറിയ സ്ഥലത്ത് ഇതര സംസ്ഥാനക്കാരെ ജോലിക്കു നിർത്തി വ്യാപാരം നടത്തുന്നവരുണ്ട്. ഭീമമായ തറവില നിശ്ചയിച്ച് മറിച്ചു കൊടുത്തും മാസംതോറും ലക്ഷങ്ങൾ സമ്പാദിക്കുന്ന വഴിയോര കച്ചവട മാഫിയയെ സംരക്ഷിക്കുന്നതും നിലനിർത്തുന്നതും അംഗീകരിക്കാനാവില്ല.’ടി.എ.ഇല്ല്യാസ്, പ്രസിഡന്റ്, കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ.

വഴിയോര കച്ചവട തൊഴിലാളികൾ അതിജീവന സമരം സംഘടിപ്പിക്കും.തെരുവ് കച്ചവടക്കാർ ശത്രുക്കളോ?
ജീവിക്കാൻ വേണ്ടി വെയിലും, മഴയും കൊണ്ട് ചെറുനാരങ്ങ വിറ്റ് ഉപജീവനം നടത്തുന്നവരടക്കമുള്ള തെരുവ് കച്ചവട തൊഴിലാളികളെ ശത്രുക്കളായി കണക്കാക്കി അവർക്കെതിരെ സമരം നടത്തുകയും അപവാദ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന ചില വ്യാപാരി സംഘടന നേതാക്കളുടെ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ’കെ.എ.മുഹമ്മദ് റഫീഖ്, യൂണിറ്റ് ജനറൽ സെക്രട്ടറിസ്ട്രീറ്റ് വെൻഡേഴ്സ് യൂണിയ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com