ADVERTISEMENT

പാലക്കുന്ന്∙ ‘നഗരസഭാ’ പരിധിയിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമിട്ട് തിരുവക്കോളി തിരൂർ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് വയൽക്കോല ഉത്സവം സമാപിച്ചു. ഉത്സവ നടത്തിപ്പിനായി നാനാജാതി വിഭാഗത്തിൽപെടുന്ന നൂറുകണക്കിന് വീടുകളിൽ നിന്നു ശേഖരിക്കുന്ന നിശ്ചിത തുകയെ ‘വയച്ചൽ’ എന്നാണ് അറിയപ്പെടുന്നത്.

ഇവിടത്തെ വയൽക്കോല ഉത്സവത്തിന് ശേഷമേ തിരുവക്കോളി ‘നഗരസഭ’ എന്നറിയപ്പെടുന്ന ദേവസ്ഥാന പരിധിയിൽ തെയ്യാട്ടങ്ങൾ പാടുള്ളൂവെന്നാണ് ചട്ടംദേവസ്ഥാന കമ്മിറ്റി അംഗങ്ങൾ വീടുകളിൽ നിന്നു തുക കൈപ്പറ്റും. അല്ലാത്തവർ ദേവസ്ഥാനത്ത് എത്തി തുക നൽകും. തെയ്യംകൂടലിനും   കുളിച്ചുതോറ്റത്തിനും ശേഷം പാർഥസാരഥി ക്ഷേത്ര അയ്യപ്പ സേവാസംഘത്തിന്റെ കാഴ്ചയും ഉണ്ടായി. മാതൃസമിതിയുടെ തിരുവാതിരക്കളിയും കരിപ്പോടി റിയൽ ഫ്രൻഡ്സ് വനിതാ വിങ്ങിന്റെ കൈകൊട്ടിക്കളിയും കുട്ടികളുടെ നൃത്തങ്ങളും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com