കാസർഗോഡ് ജില്ലയിൽ ഇന്ന് (30-11-2023); അറിയാൻ, ഓർക്കാൻ

Mail This Article
യോഗം 5ന്
കാസർകോട് ∙ നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമ സമിതി ഡിസംബർ 5ന് 10.30നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിൽ നിന്നു ലഭിച്ചതും സമിതിയുടെ പരിഗണനയുള്ളതുമായ ഹർജികളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നു തെളിവെടുപ്പ് നടത്തും. സർക്കാർ സർവീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപെട്ടവർക്കു ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും അവർ നേരിടുന്ന വിദ്യാഭ്യാസ, സാമൂഹികപരമായ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ചും പിന്നാക്ക സമുദായത്തിലെ വ്യക്തികളിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും ഹർജികളും നിവേദനങ്ങളും സ്വീകരിക്കും.
ദുആ മജ്‌ലിസ് നാളെ
മൊഗ്രാൽപുത്തൂർ∙കോട്ടക്കുന്ന് മർകസുൽ മൈമൻ അസ്മാഉൽ ഹുസ്ന ദുആ മജ്‌ലിസ് നാളെ 7നു മർകസ് മൈമൻ ക്യാംപസിൽ നടക്കും.
ഭജന ഉത്സവം ഡിസം. 18ന്
നെല്ലിക്കുന്ന് ∙ ചന്ദ്രമൂർത്തി സ്വാമി കട്ടെയിൽ ഡിസംബർ 18നു വാർഷിക ഭജന ഉത്സവം നടക്കും.സുബ്രഹ്മണ്യ ഷഷ്ഠി ഉത്സവ ദിനമായ അന്ന് രാവിലെ 6.30നു ഗണപതി ഹോമത്തോടെ ആണ് തുടക്കം. രാത്രി 11നു മഹാപൂജ, പ്രസാദ വിതരണത്തോടെ സമാപിക്കും.