ADVERTISEMENT

ഒഴിവുകൾ
ബേത്തൂർപ്പാറ∙ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി മലയാളം തസ്തികയിലേക്ക് താൽക്കാലിക   അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം ഇന്ന് 10 മണിക്ക് സ്കൂൾ ഓഫിസിൽ വച്ച് നടക്കും.
പിലിക്കോട് ∙ ചെറുവത്തൂർ ബിആർസിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഇന്ന് 10.30ന്.
തൃക്കരിപ്പൂർ∙പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ എഫ്ടിഎം തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 2 നു നടത്തും.

അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസംമ്പാദ യോജന പദ്ധതി (2023-24)യുടെ ബയോഫ്ലോക്ക് കുളം നിർമാണം (മിനിമം 25 സെന്റ്) പദ്ധതിയിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസർകോട്, കുമ്പള എന്നീ മത്സ്യഭവനുകളിൽ നിന്നായി അപേക്ഷ ലഭിക്കും.  അനുബന്ധ രേഖകൾ സഹിതം അപേക്ഷ 15ന് വൈകിട്ട് നാല് വരെ ബന്ധപ്പെട്ട ഓഫിസുകളിൽ സ്വീകരിക്കും. 0467 2202537, 8606897392.

യോഗ വേദി മാറ്റി
കാസർകോട്∙ ഇന്നും നാളെയുമായി കിലയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പി.മന്ദിരത്തിൽ നടത്താനിരുന്ന ആരോഗ്യ വർക്കിങ് ഗ്രൂപ്പ് ഭാരവാഹികൾക്കുള്ള പരിശീലനം മേലാങ്കോട്ട് ലയൺസ് ഹാളിലേക്ക് മാറ്റി.

പരിശീലനം നൽകും
കാസർകോട്∙ ജില്ലയിലെ ജലലഭ്യത കണ്ടെത്തി ജല ഉപയോഗം വിലയിരുത്തി മുഴുവൻ തദ്ദേശസ്ഥാപനങ്ങളിൽ ജല ബജറ്റ് തയാറാക്കി. ഇതേ തുടർന്ന് കണ്ടെത്തിയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ടും ജലസുരക്ഷാ പ്ലാനും തയാറാക്കണം. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ നോഡൽ ഓഫിസർ ഉൾപ്പെടെ 3 പേർക്ക് വീതം പരിശീലനം നൽകുന്നു. 31നകം ജലബജറ്റ് പ്രകാശനം ചെയ്യുന്നതിനുള്ള പരിശീലനം നാളെ രാവിലെ 10 മുതൽ ജില്ലാ ആസൂത്രണസമിതി ഹാളിൽ നടക്കും.

ജില്ലാ സാങ്കേതിക സമിതി അംഗങ്ങൾ പരിശീലനത്തിന് നേതൃത്വം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കാസർകോട്∙ ഹരിത കേരള മിഷൻ ജില്ലാ പഞ്ചായത്ത് മുഖേന പ്രവർത്തനം ആരംഭിച്ച ഹയർസെക്കൻ‍ഡറി സ്‌കൂളുകളിലെ ജല ഗുണനിലവാര പരിശോധന ലാബ് നിയന്ത്രിക്കുന്ന രസതന്ത്രം അധ്യാപകർക്കുള്ള പരിശീലനം ഇന്നു 10 മുതൽ ഉദുമ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സംസ്ഥാന പരിശീലകരായ കരോളിൻ ജോസഫ്, ഗ്രീഷ്മ എന്നിവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com