ADVERTISEMENT

ബദിയടുക്ക ∙ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതി (എൻഎഡിസിപി)യുടെ നാലാം ഘട്ടം ജില്ലയിൽ തുടങ്ങി. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി.ശാന്ത ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് എം.അബ്ബാസ് അധ്യക്ഷത വഹിച്ചു.

ഡിവിസി കാസർകോട് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. വി.എ.നവാസ്, ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഓർഡിനേറ്റർ ഡോ. എസ്.മഞ്ജു, ആർഎഎച്ച്സി കാസർകോട് അസിസ്റ്റന്റ് പ്രോജക്ട് ഓഫിസർ ഡോ. പി.ആശ, ബദിയടുക്ക വെറ്ററിനറി സർജൻ ഡോ. അനുഗ്രഹ്, ബേള ക്യാറ്റിൽ ഫാം ഫീൽഡ് ഓഫിസർ സി.കെ.കമലാക്ഷൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com