ADVERTISEMENT

കാസർകോട്∙ ഫൊട്ടോഗ്രഫി മേഖലയിലെ അനധികൃത കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ (എകെപിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.   ഫൊട്ടോഗ്രഫി മേഖലയിൽ തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഇഎസ്ഐ ആനുകൂല്യങ്ങൾ അനുവദിക്കുക, ഓൺലൈൻ സ്ഥാപനങ്ങളിലും തുച്ഛമായ തുകയ്ക്ക് നിലവാരമില്ലാത്ത ഫോട്ടോ പ്രിന്റ് എടുത്തു നൽകുന്നത് നിർത്തലാക്കുക, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കടകളും സ്റ്റുഡിയോകളും നഷ്ടമായവർക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കുക,  എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.എ.കെ.എം.അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി.ഏബ്രഹാം അധ്യക്ഷത വഹിച്ചു.

വിവിധ വിദ്യാഭ്യാസ അവാർഡുകൾ മധൂർ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ വിതരണം ചെയ്തു. ട്രേഡ് ഫെയർ സംസ്ഥാന സെക്രട്ടറി ഉണ്ണികൂവോടും ഫോട്ടോ–വിഡിയോ പ്രദർശനം സംസ്ഥാന ജനറൽ സെക്രട്ടറി എ.സി. ജോൺസണും ഉദ്ഘാടനം ചെയ്തു. നാച്വറൽ ക്ലബ്  ജില്ലാ കോഓർഡിനേറ്റർ ദിനേശ് ഇൻസൈറ്റ് അധ്യക്ഷത വഹിച്ചു.പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സന്തോഷ്‌ ഫോട്ടോ വേൾഡ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ വിങ് കോ–ഓർഡിനേറ്റർ ഹരീഷ് പാലക്കുന്ന്, ജില്ലാ ട്രഷറർ വി.വി.വേണു, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷെരീഫ് ഫ്രെയിം ആർട്ട്‌, വിജയൻ ശൃംഗാർ, ജോയിൻ സെക്രട്ടറിമാരായ കെ.സുധീർ, മുഹമ്മദ്‌ കുഞ്ഞി, ജില്ലാ വെൽ ഫെയർ ഫണ്ട് ചെയർമാൻ കെ.വി.പ്രശാന്ത്,പി.ടി.സുനിൽകുമാർ.

ജില്ലാ ഇൻഷുറൻസ് കോഓർഡിനേറ്റർ അശോകൻ പൊയിനാച്ചി, എൻ.കെ.പ്രജിത്ത്, സുകു സ്മാർട്ട്‌, വനിത വിങ് ജില്ലാ കോ–ഓർഡിനേറ്റർ പ്രജിത കലാധരൻ, ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ, പി ആർഒ ഗോവിന്ദൻ ചങ്ങരംകാട് എന്നിവർ പ്രസംഗിച്ചു.വിവിധ ഫൊട്ടോഗ്രഫി– വിഡിയോഗ്രഫി അവാർഡുകൾ നേടിയ എകെപിഎ അംഗങ്ങളായ വി.വിപിൻ, ബാലകൃഷ്ണൻ പാലക്കി, പ്രമോദ് ഫോക്കസ്, അനിൽ ഐ ഫോക്കസ്, വിനു മൈമൂൺ, ശ്രീജിത്ത് നീലായി എന്നിവരെയും സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ ടീം അംഗങ്ങളെയും  അനുമോദിച്ചു. വിവിധ  സമ്മാനവും വിതരണം ചെയ്തു.ഭാരവാഹികൾ: കെ.സി.ഏബ്രഹാം (പ്രസി) ഷെരീഫ് ഫ്രെയിം ആർട്ട്, വി.വി.വേണു (വൈസ് പ്രസി) സുഗുണൻ ഇരിയ (സെക്ര) മുഹമ്മദ് കുഞ്ഞി, പ്രജിത് കളർ പ്ലസ് (ജോ–സെക്ര) പി.ടി.സുനിൽകുമാർ (ട്രഷ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com