ADVERTISEMENT

പിലിക്കോട് സഹകരണ ബാങ്ക്;എതിരില്ലാതെ കോൺഗ്രസ്ചെറുവത്തൂർ ∙ പിലിക്കോട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 12പേരടങ്ങുന്ന സിപിഎം പാനലും, ചില കോൺഗ്രസ് പ്രവർത്തകരും, സ്വതന്ത്രരും നോമിനേഷൻ നൽകിയിരുന്നെങ്കിലും പിൻവലിക്കേണ്ട അവസാന ദിവസമായ ഇന്നലെ കോൺഗ്രസ് പാനലിലുള്ളവർ ഒഴിച്ച് ബാക്കി മുഴുവൻ പേരും സ്ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥികളായ എം.ദാമോദരൻ, കെ.വി.കൃഷ്ണൻ, കെ.വി.രാജൻ, എൻ.വി.സുരേന്ദ്രൻ, പി.വി.രാജൻ, പി.അശോകൻ, സി.സുധീഷ്, എം.മോഹനൻ, സി.ചന്ദ്രൻ, പി.പ്രമോദ്, പി.അമൃത, ‍ടി.പി.രമ, എം.കെ.ഷിജിനി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കേരള മുസ്‌ലിമ കോൺക്ലേവ് 22 മുതൽ
കുമ്പള ∙ ‘സത്യം, സ്വത്വം, സമർപ്പണം എന്ന പ്രമേയത്തിൽ ഫെബ്രുവരി 2,3,4 തീയതികളിൽ കോഴിക്കോട് മുഖദ്ദസിൽ നടക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രഫഷനൽ, ആർട്സ്‌, സയൻസ്, മത, സമന്വയ‌ വിദ്യാർഥിനികൾക്കായി പെൻക്വീൻ സംഘടിപ്പിക്കുന്ന എസ്കെഎസ്എസ്എഫ് കേരള മുസ്‌ലിമ കോൺക്ലേവ്, ഇമാം ഷാഫി ഷി ക്യാംപസിൽ 22, 23, 24 തീയതികളിൽ നടക്കും. സ്വാഗത സംഘം രൂപീകരണ കൺവൻഷൻ നാളെ 3നു ഇമാം ഷാഫി അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും.

യുഎഇ ദേശീയദിനം;രക്തദാന ക്യാംപ് നടത്തി
കാസർകോട്∙യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി ജില്ലാ കമ്മിറ്റി ദുബായ് ആരോഗ്യ വകുപ്പ്, കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീം എന്നിവയുമായി ചേർന്ന് രക്തദാന ക്യാംപ് നടത്തി. യുഎഇ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ  ഉദ്ഘാടനം ചെയ്തു. കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. പി.എ.സൽമാൻ, ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, എം.സി.ഹുസൈനാർ ഹാജി, ഹംസ തൊട്ടി, ഇബ്രാഹിം ഖലീൽ, ഒ.കെ.ഇബ്രാഹിം, ഹസൻ ചാലിൽ, ടി.ആർ.ഹനീഫ്, അഫ്സൽ മെട്ടമ്മൽ, റഷീദ് ഹാജി കല്ലിങ്കാൽ, റാഫി പള്ളിപ്പുറം, സി.എച്ച്.നൂറുദ്ദീൻ, കെ.പി.അബ്ബാസ് കളനാട്, സലാം തട്ടാനിച്ചേരി, ഹസൈനാർ ബീഞ്ചന്തടുക്ക, യൂസുഫ് മുക്കൂട്, ഫൈസൽ മുഹ്സിൻ, ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഇബ്രാഹിം ബേരിക്കെ, സി.ബഷീർ പള്ളിക്കര, ഷാജഹാൻ കാഞ്ഞങ്ങാട്, ബഷീർ പാറപ്പള്ളി, ഷബീർ കൈതക്കാട്, ശിഹാബ് തെരുവത്ത്, ജില്ലാ ട്രഷറർ ടി.ആർ.ഹനീഫ് മേൽപറമ്പ് എന്നിവർ പ്രസംഗിച്ചു.

ബാലഭവൻ ഇംഗ്ലിഷ് മീഡിയംസ്കൂൾ വാർഷികം
 കാസർകോട്∙ബാലഭവൻ ഇംഗ്ലിഷ് മീഡിയം സ്കൂൾ വാർഷികം എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ ഗുരുദത്ത് പൈ അധ്യക്ഷത വഹിച്ചു. കാസർകോട് ടൗൺ പൊലീസ് ഇൻസ്പെക്ടർ പി.അജിത്ത്കുമാർ, കാസർകോട് എജ്യുക്കേഷൻ മിഷൻ പ്രസിഡന്റ് ഡോ.ബാലഗോപാലൻ നായർ, പിടിഎ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫ, അക്കാദമിക് അഡ്വൈസർ വെങ്കട്രമണ ഹൊള്ള, ജയന്തി, എൻ.ബി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

സ്കൂൾ ക്വിസ് സംഘടിപ്പിച്ചു
രാജപുരം ∙ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പ്രഫ. വി.ജെ.ജോസഫ് കണ്ടോത്ത് മെമ്മോറിയൽ ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് സംഘടിപ്പിച്ചു. ബളാംതോട് ജിഎച്ച്‌എസ്‌എസിലെ വിഷ്ണു രാജ്-അഭിഷേക് ടീം ഒന്നാം സ്ഥാനം നേടി. ചായ്യോത്ത് ജിഎച്ച്എസ് സ്കൂളിലെ ദർശന-ഋഷികേശ് ടീം 2ാം സ്ഥാനവും, മഞ്ചേശ്വരം എസ്എടിഎച്ച്എസിലെ പൂജാരാജ് 3ാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസിപ്പൽ ജോബി ജോസഫ്, സ്കൂൾ മാനേജർ ഫാ.മാത്യു കട്ടിയാങ്കൽ, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, വാർഡംഗം വനജ ഐത്തു, പിടിഎ പ്രസിഡന്റ് കെ.എ.പ്രഭാകരൻ എന്നിവർ സമ്മാന വിതരണം നടത്തി. 

ശുചീകരണ തൊഴിലാളികളെ നിയമിക്കണം’
നീലേശ്വരം ∙ റയിൽവേ സ്റ്റേഷനിൽ ഉടൻ ശുചീകരണ തൊഴിലാളികളെ നിയമിച്ചു രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കണമെന്നു കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ ഒളവറ ആവശ്യപ്പെട്ടു.

ഇ സാക്ഷരത പരിശീലന ക്ലാസ്
നീലേശ്വരം ∙ തെരു സാമൂഹികക്ഷേമ വായനശാല ഗ്രന്ഥാലയം ഇ സാക്ഷരത പരിശീലന ക്ലാസ് നടത്തി.നഗരസഭ കൗൺസിലർ ഇ.ഷജീർ ഉദ്ഘാടനം ചെയ്തു. ഇ സാക്ഷരത ട്രെയിനർ ഭാരതി മനോജ് ക്ലാസ് എടുത്തു. വായനശാല എക്സിക്യൂട്ടീവ് അംഗം വി.വി.കുമാരൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എ.വി.നാരായണൻ, ജോയിന്റ് സെക്രട്ടറി കെ.ടി.ഭരതൻ എന്നിവർ പ്രസംഗിച്ചു. 

യോഗാപരിശീലനം 
തൃക്കരിപ്പൂർ ∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായുള്ള യോഗാപരിശീലനം ഉടുമ്പുന്തലയിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി അധ്യക്ഷത വഹിച്ചു.  പഞ്ചായത്തിലെ ഇളമ്പച്ചി, ആയിറ്റി, തങ്കയം എന്നിവിടങ്ങളിലും വനിതകൾക്കുള്ള യോഗ പരിശീലനം ഈ വർഷം പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്നുണ്ട്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ്.നജീബ്,  പഞ്ചായത്ത് അംഗം ഫായിസ് ബീരിച്ചേരി, ഡോ.സുജയ നായർ, പ്രിയ രജീഷ് എന്നിവർ പ്രസംഗിച്ചു.

ക്വിസ് സംഘടിപ്പിച്ചു
രാജപുരം ∙ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പ്രഫ. വി.ജെ.ജോസഫ് കണ്ടോത്ത് മെമ്മോറിയൽ ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് സംഘടിപ്പിച്ചു. ബളാംതോട് ജിഎച്ച്‌എസ്‌എസിലെ വിഷ്ണു രാജ്-അഭിഷേക് ടീം ഒന്നാം സ്ഥാനം നേടി. ചായ്യോത്ത് ജിഎച്ച്എസ് സ്കൂളിലെ ദർശന-ഋഷികേശ് ടീം 2ാം സ്ഥാനവും, മഞ്ചേശ്വരം എസ്എടിഎച്ച്എസിലെ പൂജാരാജ് 3ാം സ്ഥാനവും കരസ്ഥമാക്കി.പ്രിൻസിപ്പൽ ജോബി ജോസഫ്, സ്കൂൾ മാനേജർ ഫാ.മാത്യു കട്ടിയാങ്കൽ, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, വാർഡംഗം വനജ ഐത്തു, പിടിഎ പ്രസിഡന്റ് കെ.എ.പ്രഭാകരൻ എന്നിവർ സമ്മാന വിതരണം നടത്തി. മത്സരത്തിൽ 30 ടീമുകൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com