ADVERTISEMENT

നീലേശ്വരം ∙ പതിറ്റാണ്ടുകൾക്കു മുൻപ് കായിക വേദികളിലെ മിന്നും താരങ്ങളായിരുന്ന ഷേർളിയും എലിസബത്തും ഇത്തവണ മാസ്റ്റേഴ്സ് മീറ്റിൽ വീണ്ടും മത്സരങ്ങൾക്കിറങ്ങി. ഒരു കാലത്ത് കായികമേളകളിൽ തിളങ്ങി നിന്ന യൗവനകാലത്തെ സൗഹൃദം പുതുക്കിയാണ് ഇരുവരും വീണ്ടും മത്സരത്തിനെത്തിയത്. ഭാര്യമാർക്കു പിന്തുണയുമായി ഭർത്താക്കന്മാരും മത്സരത്തിനിറങ്ങി; ഇവരുടെ ആവേശം കായികപ്രേമികളും ഏറ്റുവാങ്ങിയതോടെ സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ താരങ്ങളായി ഡോക്ടർ ദമ്പതിമാർ.

ചെങ്ങന്നൂർ ഇഎസ്ഐ ആശുപത്രിയിലെ ഡോ.ഷേർലി ഫിലിപ്, ഭർത്താവും കോട്ടയം കാരിത്താസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജനുമായ ഡോ.ഫിലിപ് പുതുമന, പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.എലിസബത്ത് സാംസൺ, ഭർത്താവ് വയനാട് ട്രൈബൽ മിഷനിലെ ഡോ.സാംസൺ എന്നിവരാണ് ട്രാക്കിലും ഫീൽഡിലും മത്സരത്തിനിറങ്ങിയത്.

100 മീറ്ററിലും ലോങ് ജംപിലും സ്വർണം നേടിയ പി.ടി.ഉഷ, ഷൈനി വിൽസൻ, എം.ഡി.വത്സമ്മ എന്നിവരുടെ സുവർണകാലത്ത് സ്പോർട്സ് മീറ്റുകളിൽ തിളങ്ങി നിന്നവരാണ് ഷേർലിയും എലിസബത്തും. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹൈജംപിൽ 1981ൽ എലിസബത്ത് ദേശീയ റെക്കോഡ് മറികടന്നിരുന്നു. ജി.വി.രാജ സ്പോർട്സ് സ്കൂളിൽ ആദ്യ ബാച്ചിൽ പി.ടി.ഉഷയുടെ സഹപാഠിയായിരുന്നു ഷേർളി ഫിലിപ്. 5 വർഷം ലോങ്ജംപിൽ കേരള സർവകലാശാലാ ചാംപ്യനായിരുന്നു. രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com