ADVERTISEMENT

കാസർകോട് ∙ കുതിച്ചു കയറിയ കോഴി വിലയിൽ വൻ ഇടിവ്. ജൂണിൽ റീട്ടെയിൽ വില കിലോഗ്രാമിനു 153 രൂപ ആയിരുന്നു. അത് കഴിഞ്ഞ ദിവസം 95 രൂപയായി കുറഞ്ഞു. 141 രൂപ ആയിരുന്നു ജൂണിലെ മൊത്ത വ്യാപാര വില. ഇപ്പോൾ 90 രൂപ. വില ഇനിയും കുറയുമെന്ന് വ്യാപാരികൾ പറയുന്നു. ശബരിമല സീസൺ, നോമ്പു കാലം തുടങ്ങിയ കാരണങ്ങളാണ് വിലയിടിയാൻ കാരണം. അതിനിടെ വില ഇടിവ് കാരണം പല ഫാമുകളും ഉൽപാദനം കുറച്ചതായും പറയുന്നു.മുൻ മാസങ്ങളിലെ മൊത്ത വ്യാപാര വില ചുവടെ. റീട്ടെയി‍ൽ വില ബ്രാക്കറ്റിൽ

∙ഒക്ടോബർ 135, (145),

∙സെപ്റ്റംബർ 130 (140)

∙ഓഗസ്റ്റ് 118, (130)

∙ജൂലൈ 110 (122)

∙ഏപ്രിൽ 113( 125).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com