ADVERTISEMENT

കാറഡുക്ക ∙ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വയലിനിൽ(പാശ്ചാത്യം) ഒന്നാം സ്ഥാനം നേടി പരിശീലകനു ശിഷ്യരുടെ ഗുരുദക്ഷിണ. ഹൈസ്കൂൾ വിഭാഗം വയലിനിൽ ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഡി.എം.നിളയും ഹയർസെക്കൻഡറി വിഭാഗത്തിൽ ഇളമ്പച്ചി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി പി.പി.രേവതിയുമാണ് ഒന്നാം സ്ഥാനം നേടിയത്. ഇരുവരെയും പരിശീലിപ്പിച്ചതു പരിയാരത്തെ ജിജിലാണ്.  ഉദിനൂർ കടപ്പുറം ജിഎഫ്‌യുപി സ്കൂൾ അധ്യാപകൻ ടി.വി.മനോജിന്റെും ദീപയുടെയും മകളാണ് നിള. മയ്യിച്ച ജിഎൽപി സ്കൂൾ അധ്യാപകൻ തൃക്കരിപ്പൂരിലെ സതീശന്റെയും കുഞ്ഞിമംഗലം ജിഎച്ച്എസ്എസ് അധ്യാപിക ബിനിയുടെയും മകളാണ് രേവതി.

വയലിൻ (പാശ്ചാത്യം) ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടിയ സി.എം.നിളയും ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം നേടിയ പി.പി.രേവതിയും പരിശീലകൻ പരിയാരത്തെ ജിജിലിനൊപ്പം
വയലിൻ (പാശ്ചാത്യം) ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടിയ സി.എം.നിളയും ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം നേടിയ പി.പി.രേവതിയും പരിശീലകൻ പരിയാരത്തെ ജിജിലിനൊപ്പം

കലോത്സവത്തിൽ ഇന്ന്
∙വേദി 1 മോഹനം : രാവിലെ 9.30 കേരളനടനം ഹൈസ്കൂൾ(പെൺ), 11.00 കേരളനടനം ഹൈസ്കൂൾ(ആൺ), 11.20 കേരളനടനം എച്ച്എസ്എസ്(ആൺ), 11.40 കേരളനടനം എച്ച്എസ്എസ്(പെൺ), ഉച്ചയ്ക്ക് 1.30  മോഹിനിയാട്ടം യുപി, 3.10 മോഹിനിയാട്ടം എച്ച്എസ്, 4.30 മോഹിനിയാട്ടം എച്ച്എസ്എസ്
∙വേദി 2 നീലാംബരി : രാവിലെ 9.30 ഭരതനാട്യം യുപി, 11.20 ഭരതനാട്യം എച്ച്എസ്എസ്(പെൺ), 1.00 ഭരതനാട്യം എച്ച്എസ്(പെൺ), 3.10 തിരുവാതിര യുപി, 4.45 തിരുവാതിര എച്ച്എസ്, 6.10 തിരുവാതിര എച്ച്എസ്എസ്
∙വേദി 3 നാടകപ്രിയ : 9.30 സ്കിറ്റ് ഇംഗ്ലിഷ് യുപി, 10.50 സ്കിറ്റ് ഇംഗ്ലിഷ് എച്ച്എസ്, 12.10 സ്കിറ്റ് ഇംഗ്ലിഷ് എച്ച്എസ്എസ്, 1.15 മൂകാഭിനയം, 2.00 നാടകം എച്ച്എസ്എസ്
∙വേദി 4 സൂര്യകാന്തം: 9.30 ഗിറ്റാർ വെസ്റ്റേൺ എച്ച്എസ്, 10.20 ഗിറ്റാർ വെസ്റ്റേൺ എച്ച്എസ്എസ്, 11.00 ട്രിപ്പിൾ ജാസ് എച്ച്എസ്എസ്., 11.30 വൃന്ദവാദ്യം എച്ച്എസ്., 12.30 വൃന്ദവാദ്യം എച്ച്എസ്എസ്. 

 ജില്ലാ സ്കൂൾ കലോത്സവം കാറഡുക്കയിൽ സ്പീക്കർ എൻ.എ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.
ജില്ലാ സ്കൂൾ കലോത്സവം കാറഡുക്കയിൽ സ്പീക്കർ എൻ.എ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.

∙വേദി 5 സാരംഗ: 9.30 കഥകളി സംഗീതം എച്ച്എസ് ആൺ, 10.10 കഥകളി സംഗീതം എച്ച്എസ് പെൺ, 10.40 കഥകളി സംഗീതം എച്ച്എസ്എസ് പെൺ, 11.10 ലളിതഗാനം യുപി
∙വേദി 6 കനകാംഗി: 9.30 ഗാനാലാപനം യുപി ആൺ), 10.20 ഗാനാലാപനം യുപി പെൺ, 11.00 ഗാനാലാപനം എച്ച്എസ് ആൺ, 11.50 ഗാനാലാപനം എച്ച്എസ് പെൺ, 12.30 സംഘഗാനം യുപി, 1.10 സംഘഗാനം എച്ച്എസ്, 1.45 വന്ദേമാതരം യുപി, 2.00 വന്ദേമാതരം എച്ച്എസ്.
∙വേദി 7 സരസാംഗി: 9.30 പദ്യംചൊല്ലൽ അറബിക് യുപി, 10.10 പദ്യംചൊല്ലൽ അറബിക് എച്ച്എസ്., 10.45 പദ്യം ചൊല്ലൽ അറബിക് എച്ച്എസ്എസ്, 11.30 പ്രസംഗം അറബിക് യുപി, 12.10 പ്രസംഗം അറബിക് എച്ച്എസ്, 12.45 പ്രസംഗം അറബിക് എച്ച്എസ്എസ്, 1.15 സംഭാഷണം യുപി, 2.00 സംഭാഷണം എച്ച്എസ്.

∙വേദി 8 ഹംസധ്വനി: 9.30 പദ്യംചൊല്ലൽ ഹിന്ദി യുപി, 10.10 പദ്യംചൊല്ലൽ ഹിന്ദി എച്ച്എസ്, 10.45 പദ്യംചൊല്ലൽ ഹിന്ദി എച്ച്എസ്എസ്, 11.30 പ്രസംഗം ഹിന്ദി യുപി, 12.15 പ്രസംഗം ഹിന്ദി എച്ച്എസ്, 1.00 പ്രസംഗം ഹിന്ദി എച്ച്എസ്എസ്.
∙വേദി 9 കോകിലധ്വനി:  9.30 നാടൻപാട്ട് എച്ച്എസ്, 11.00 നാടൻപാട്ട് എച്ച്എസ്എസ്., 12.30 വഞ്ചിപ്പാട്ട് എച്ച്എസ്, 2.20 വഞ്ചിപ്പാട്ട് എച്ച്എസ്എസ്.
∙വേദി 10 ശ്രീരഞ്ജിനി: ലളിതഗാനം എച്ച്എസ് പെൺ, 10.30 ലളിതഗാനം എച്ച്എസ്എസ് പെൺ, 11.20 സംഘഗാനം യുപി, 12.40 സംഘഗാനം എച്ച്എസ്, 2.10 സംഘഗാനം എച്ച്എസ്എസ്, 3.30 ദേശഭക്തിഗാനം യുപി, 4.00 ദേശഭക്തിഗാനം എച്ച്എസ്, 4.40 ദേശഭക്തിഗാനം എച്ച്എസ്എസ്.
∙വേദി 11 മൽഹരി: 9.30 അക്ഷരശ്ലോകം സംസ്‌കൃതം യുപി, 10.45 അക്ഷരശ്ലോകം സംസ്‌കൃതം എച്ച്എസ്, 11.30 കാവ്യകേളി എച്ച്എസ്, 11.45 കാവ്യകേളി എച്ച്എസ്എസ്, 12.45 അക്ഷരശ്ലോകം യുപി, 1.45 അക്ഷരശ്ലോകം എച്ച്എസ്, 2.00 അക്ഷരശ്ലോകം എച്ച്എസ്എസ്.
∙വേദി 12 കാംബോജി: 9.30 കൂടിയാട്ടം എച്ച്എസ്, 10. കൂടിയാട്ടം എച്ച്എസ്എസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com