ADVERTISEMENT

ചേനക്കോട് ∙ അങ്കണവാടി കെട്ടിടത്തിനു പഞ്ചായത്ത് അധീനതയിലുള്ള ഭൂമി പരിവർത്തനം ചെയ്തു കിട്ടണമെന്ന പഞ്ചായത്ത്  അപേക്ഷയിൽ നാലര വർഷം പിന്നിട്ടിട്ടും റിപ്പോർട്ട് നൽകാതെ റവന്യു വകുപ്പ്.മധൂർ പഞ്ചായത്തിലെ 5 ാം വാർഡിൽ ചേനക്കോട്  ഉള്ള 10.5 സെന്റ് സ്ഥലം മാറ്റി കിട്ടണം എന്നായിരുന്നു പഞ്ചായത്തിന്റെ അപേക്ഷ.  ശ്മശാനത്തിനു നീക്കിവച്ചതാണ് എന്നായിരുന്നു റവന്യു വകുപ്പ് രേഖ. 

ഈ സാഹചര്യത്തിൽ ആണ് 2019 ജനുവരി 10നു ചേർന്ന ഭരണസമിതി യോഗം തീരുമാനം സഹിതം 2019 ഫെബ്രുവരി 1 തീയതി രേഖപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറി കലക്ടർക്ക് അപേക്ഷ നൽകിയത്. സ്ഥലത്തിനു ചുറ്റും പല വീടുകൾ ഉണ്ടെന്നും 40 വർഷമായി സ്ഥലം ശ്മശാനത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും ഭാവിയിൽ ഇത് ശ്മശാനത്തിനു ഉപയോഗിക്കാൻ സാധിക്കില്ലെന്നും അന്ന് നഅറിയിച്ചിരുന്നു. എന്നാൽ റവന്യു വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായില്ല.

സ്മാർട്ട് അങ്കണവാടി
അതിനിടെ സ്മാർട്ട് അങ്കണവാടി കെട്ടിടം നി‍ർമിക്കാനുള്ള അനുമതി സെക്രട്ടറി ജില്ലാ വനിതാ ശിശു വികസന ഓഫിസർക്ക് നൽകി. അതനുസരിച്ച് കെട്ടിടത്തിന്റെ നിർമാണം നടന്നു വരുന്നു. സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വന്തം സ്ഥലം ലഭ്യമായിട്ടുള്ള 50 അങ്കണവാടികൾക്കു 9.65 കോടി രൂപ വകുപ്പ് വിഹിതം വകയിരുത്തിയിട്ടുണ്ട്. എൽഎസ്ജിഡി വിഹിതം ഉൾപ്പെടെ 15,28,85636 രൂപ വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടി നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com