ADVERTISEMENT

കാറഡുക്ക ∙ ഹൈസ്കൂൾ വിഭാഗം നാടകം കാണുമ്പോൾ ശ്രീരാമന്റെ മനസ്സ് 15 വർഷം പിറകോട്ടുപോയി. കാറഡുക്ക സ്കൂളിൽ പഠിക്കുമ്പോൾ തുടർച്ചയായി രണ്ടു വർഷം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഓർമകളായിരുന്നു മുഴുവൻ.ചലച്ചിത്രമേഖലയിലെ യുവപ്രതിഭകളെ പങ്കെടുപ്പിച്ചു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ‘75 ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ’ എന്ന പേരിൽ നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഒരേയൊരാളാണ് കാറഡുക്ക ബേർളം സ്വദേശിയായ ടി.ശ്രീരാമൻ.

പരിപാടി കഴിഞ്ഞു ഒരാഴ്ച മുൻപാണു തിരിച്ചെത്തിയത്. നാട്ടിൽ നടക്കുന്ന കലോത്സവത്തിൽ സജീവമായി ശ്രീരാമനുമുണ്ട്. ‘അകം’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയമാണ് ശ്രീരാമനെ ജൂറി ഇതിലേക്കു തിരഞ്ഞെടുത്തത്. രാജ്യത്തെ ചലച്ചിത്ര രംഗത്തെ പ്രമുഖരുമായി സംവദിക്കാനും സിനിമയെക്കുറിച്ചു കൂടുതൽ അറിയാനും ഈ പരിശീലനം വഴിയൊരുക്കിയതായി ശ്രീരാമൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com