ADVERTISEMENT

നീർച്ചാൽ∙ 8.64 ലീറ്റർ കർണാടക മദ്യവുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.   ബേള നീ‍ർച്ചാലിലെ സ്വകാര്യ ക്വാർട്ടേഴ്സിലെ താമസക്കാരി എൻ.വസന്തി (26)നെയാണ് എക്സൈസ് റേഞ്ച് അസി.ഇൻസ്പെക്ടർ യു.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യത്തിഹീനമായ അന്തരീക്ഷത്തിൽ തനിച്ചു താമസിക്കുകയായിരുന്ന വസന്തിയെ ഇരുപതിലേറെ നായക്കൂട്ടങ്ങളുടെ അക്രമണം ചെറുത്താണ് വനിത എക്സൈസ് ഓഫിസർമാരായ ടി.വി.ഗീത, ടി.വി.ധന്യ,

ഫസീല എന്നിവർ ചേർന്നാണു  പ്രതിയെ കീഴടക്കിയത്. ഒട്ടേറെ മദ്യക്കടത്ത് കേസിലെ പ്രതിയായ ഒരാളാണു യുവതി മദ്യം വിൽപനയ്ക്കായി എത്തിച്ചു നൽകുന്നതെന്നു എക്സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫിസർ കെ.വി.രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർ രാജേഷ്. പി നായർ, ഡ്രൈവർ സുമോദ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com