പൂട്ടിയിട്ട മദ്യവിൽപന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ ബാനർ; സ്ഥാപിച്ചത് ‘വെങ്ങാട്ട് സഖാക്കൾ’ എന്ന പേരിൽ

Mail This Article
×
ചെറുവത്തൂർ ∙ നേതാക്കൾ താക്കീത് നൽകി പൂട്ടിയിട്ട മദ്യവിൽപന കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ ബാനർ. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ മദ്യവിൽപന കേന്ദ്രത്തിനു മുന്നിലാണു ബാനർ കെട്ടിയത്. പാർട്ടി ഗ്രാമമായ വെങ്ങാട്ടെ സഖാക്കൾ എന്ന പേരിൽ സ്ഥാപിച്ച ബാനറിൽ പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കയ്യൂരിലെയും കരിവെള്ളൂരിലെയും പോരാട്ടവീര്യം കണ്ടു പ്രസ്ഥാനത്തോടു ചേർന്നു നിന്നവരാണു തങ്ങളെന്നും തൊഴിലാളികളുടെ കൂടെ നിൽക്കേണ്ടവർ മുതലാളിമാരുടെ കൂടെ നിന്നാൽ പിന്നെ എവിടെയിരിക്കണമെന്നു നമ്മൾ തീരുമാനിക്കുമെന്ന രീതിയിൽ മുന്നറിയിപ്പുമുണ്ട്. അതേസമയം ഒരു മാസത്തിലധികമായി പൂട്ടി കിടക്കുന്ന സ്ഥാപനം തുറന്നു പ്രവർത്തിക്കാനോ മറ്റൊരിടത്തേക്കു മാറ്റാനോ നടപടികളൊന്നും അധികൃതർ സ്വീകരിക്കുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.