ADVERTISEMENT

കാസർകോട് ∙ ജില്ലാ ആസ്ഥാനത്തു നടന്ന റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി ആർ.ബിന്ദു പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. കലക്ടർ കെ.ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി പി.ബിജോയി എന്നിവരും സല്യൂട്ട് സ്വീകരിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എ.കെ.എം.അഷറഫ്, എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ, എം.രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കണമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ‌

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഉദാത്തമായ മൂല്യങ്ങളെ ചേർത്തു പിടിക്കാൻ നമുക്കു സാധിക്കണമെന്നും അരികുവൽക്കരിക്കപ്പെട്ടുപോകുന്ന അശരണരെയും ഭിന്നശേഷിക്കാരെയും സമൂഹത്തിന്റെ നേതൃനിരയിലേക്കു കൊണ്ടു വരിക പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ഭരണഘടനയുടെ മൂല്യങ്ങൾ തിരിച്ചറിഞ്ഞ് ഉള്ളടക്കത്തെ പോറലേൽക്കാതെ സംരക്ഷിക്കണം. ഇന്ത്യ ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു.

20 പ്ലറ്റൂണുകൾ അണിനിരന്ന പരേഡ് കാസർകോട് സൈബർ പൊലീസ് ഐ.പി എസ്.എച്ച്. ഒ പി.നാരായണൻ നയിച്ചു. കാസർകോട് സ്‌പെഷൽ ബ്രാഞ്ച് എസ്ഐ എം.സദാശിവൻ സെക്കൻഡ് കമാൻഡറായി എഡിഎം കെ.നവീൻ ബാബു, അസിസ്റ്റന്റ് കലക്ടർ ദിലീപ് കൈനിക്കര, ആർഡിഒ അതുൽ സ്വാമിനാഥ് തുടങ്ങിയവർ പങ്കെടുത്തു. പരേഡിനു ശേഷം പെരിയ എംസിആർസിയിലെ കുട്ടികൾ അവതരിപ്പിച്ച ടാബ്ലോയും കോഹിന്നൂർ പബ്ലിക് സ്‌കൂൾ കുമ്പള അവതരിപ്പിച്ച ഡിസ്‌പ്ലേയും അരങ്ങേറി.

പുരസ്‌കാരങ്ങൾ വിതരണം ചെയ്തു 
കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്‌സ് ആൻഡ് ഗൈഡ്സിന്റെ പരമോന്നത ബഹുമതിയായ ബാർ ടു മെഡൽ ഓഫ് മെറിറ്റ് പുരസ്കാരം ലഭിച്ച ഭാർഗവി കുട്ടി‌‌, ഏറ്റവും മികച്ച സേവനത്തിനു നൽകുന്ന പരമോന്നത ബഹുമതിയായ മെഡൽ ഓഫ് മെറിറ്റ് പുരസ്‌കാരം നേടിയ എസ്ജികെഎച്ച്എസ് കുഡ്‌ലു സ്‌കൗട്ട്‌സ് അധ്യാപകൻ കിരൺ പ്രസാദ് കുഡ്‌ലുവിനും മന്ത്രി ആർ.ബിന്ദു പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. 

‌റിപ്പബ്ലിക്ക് ദിന പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച ജില്ലാ സായുധസേന പൊലീസ്, എക്സൈസ്, കാസർകോട് ഗവ.കോളജ് സീനിയർ എൻസിസി, ജവാഹർ നവോദയ വിദ്യാലയ പെരിയ ജൂനിയർ എൻസിസി, ജിഎച്ച്എസ്എസ് പെരിയ സ്റ്റുഡന്റസ് പൊലീസ് കെഡറ്റ്, ജവാഹർ നവോദയ വിദ്യാലയ പെരിയ ബാൻഡ് സെറ്റ്, ജയ്മാതാ ഇംഗ്ലിഷ് മീഡിയം സ്‌കൂൾ ഉളിയത്തടുക്ക ബാൻഡ് സെറ്റ്, ജയ്മാതാ ഇംഗ്ലിഷ് മീഡിയം സ്‌കൂൾ ഉളിയത്തടുക്ക സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, ടീം കേരള ജില്ലാ യുവജന കേന്ദ്രം കാസർകോട് എന്നിവർക്കു മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com